കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്പുലികള്‍ കേരളത്തിലേക്ക് കടക്കുന്നു?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്പുലികള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം നടക്കുന്നത് കൊണ്ട് തമിഴ്പുലികളില്‍ ചിലര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയേയ്ക്കുമെന്ന് അധികൃതര്‍ കരുതുന്നു.

ഇത്തരത്തില്‍ നുഴഞ്ഞുകയറുന്നവര്‍ തമിഴ്നാട് തീരത്ത് മാത്രമല്ല കേരള തീരത്തും വന്നേയ്ക്കമെന്നാണ് കേരളാ പൊലീസും ദേശീയ രഹസ്യാന്വേഷണ കേന്ദ്രങ്ങളും കരുതുന്നത്.

ഇതുകൊണ്ട് പൊലീസ് അതീവജാഗ്രത പാലിക്കുകയാണ്. തമിഴ്നാട്ടിന്റെ ശ്രീലങ്കയോട് അടുത്ത തീരപ്രദേശങ്ങളില്‍ പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ തെക്കന്‍ തീരങ്ങളിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറുമുഖത്തും കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

വിഴിഞ്ഞം തീരത്ത് ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഈ കപ്പല്‍ തമിഴ് പുലികളുടേതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നത്. പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി ഇടഞ്ഞ കരുണയെന്ന മുരളീധരനും കൂട്ടാളികളും ആത്മരക്ഷയ്ക്കായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തമിഴ്പുലികളില്‍ ചിലര്‍ കേരളത്തിലെത്തിയതായും അഭ്യൂഹമുണ്ട്. തിരുവനന്തപുരത്തെത്തിയ ശ്രീലങ്കന്‍ വിനോദസഞ്ചാരികളുടെ ഒരു സംഘം പൊലീസിന്റെ നിരീക്ഷണത്തിലാണ്.

തമിഴ് പുലികളില്‍ ചിലര്‍ മുന്‍പ് പുനലൂരിലുള്ള തമിഴരുടെ കേന്ദ്രങ്ങളില്‍ താവളം തീര്‍ത്തിരുന്നു. പുനലൂരിലെ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്റെ തോട്ടങ്ങളില്‍ പണിയെടുക്കുന്നത് ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴരാണ്. ഇവരുടെ ഗ്രാമങ്ങളാണ് പുലികള്‍ താവളമായി തിരഞ്ഞെടുക്കുന്നത്. ഈ താവളങ്ങളില്‍ നിന്ന് കാട്ടിലേയ്ക്ക് കയറാനും എളുപ്പമാണെന്നതിനാല്‍ ഈ കേന്ദ്രം കൂടുതല്‍ സുരക്ഷിതമാണെന്നാണ് പുലികളുടെ നിഗമനം.

കൊച്ചിയില്‍ നിന്നുള്ള ഹെലികോപ്ടര്‍ വാഹിനി സാഗരയും സോണിയര്‍ വിമാനവും വിഴിഞ്ഞത്ത് തിരച്ചിലിനായെത്തിയിട്ടുണ്ട്. ഇതിനു പുറമേ ലക്ഷദ്വീപില്‍ നിന്നും തീരസംരക്ഷണസേനയുടെ കൂടുതല്‍ കപ്പലുകളും തിരച്ചിലിനായി കൊണ്ടുവന്നേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X