കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത് പ്രഖ്യാപനം പരിശോധിക്കാന്‍ സംവിധാനമില്ല -ഇല. ഓഫീസര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്ന സ്വത്തുവിവരം ശരിയാണോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്ന് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ പി.ജെ. തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അത് പ്രസിദ്ധപ്പെടുത്തുക മാത്രമാണ് കമ്മിഷന്‍ ചെയ്യുന്നത്. ഇത് മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ സത്യാവസ്ഥ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയും.

കേസരി സ്മാരക ജേര്‍ണലിസ്റ്സ് ട്രസ്റിന്റെ ജനവിധി 2004-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും തിരഞ്ഞെടുപ്പുയന്ത്രം ഉപയോഗിക്കുന്ന ആദ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത ഇത്തവണയുണ്ട്. 1999-ല്‍ 40 മണ്ഡലങ്ങളിലായിരുന്നു വോട്ടിങ്ങ് യന്ത്രം. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൂര്‍ണമായും വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചിരുന്നു. അംഗീകൃത പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കെല്ലാം വോട്ടര്‍ പട്ടിക നല്‍കിയെന്ന പ്രത്യേകത കൂടിയുണ്ടെന്ന് പി.ജെ. തോമസ് വ്യക്തമാക്കി.

തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് 60 നിരീക്ഷകര്‍ ഇപ്പോള്‍ ഉണ്ട്. തിരഞ്ഞെടുപ്പിന് 12 പേര്‍ കൂടി എത്തിച്ചേരും. സംസ്ഥാനത്ത് 2,10,99,334 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 44,646 സര്‍വീസ് വോട്ടുകളാണുള്ളത്. മൂവാറ്റുപുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍- 1,09,23,265. പുരുഷവോട്ടര്‍മാരുടെ എണ്ണം -1,01,31,423 ആണ്. രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.

അഞ്ചുമണിക്ക് ക്യൂവില്‍ നില്‍ക്കുന്നവരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ നിര്‍ബന്ധമായും കാര്‍ഡ് ഹാജരാക്കണം. ഇല്ലെങ്കില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ഡിക്ലറേഷന്‍ എഴുതിക്കൊടുക്കുകയും വേണമെന്ന് തോമസ് വ്യക്തമാക്കി. എല്ലാ ബൂത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥ പട്ടിക യന്ത്രത്തില്‍ നിറയ്ക്കുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. ശനിയാഴ്ച പ്രചാരണം സമാപിക്കുമെങ്കിലും പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിന് തടസ്സമില്ല. ടെലിവിഷന്‍ പരസ്യം ഉള്‍പ്പെടെ മറ്റെല്ലാ പ്രചാരണവും വിലക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X