കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ്ഗ്രൂപ്പ് പി.സി. തോമസിനെ സഹായിച്ചെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം മറ്റ് കേരളാ കോണ്‍ഗ്രസുകള്‍ക്കെതിരെ ആക്രമണത്തിന് ഒരുങ്ങുകയാണ്. മറ്റ് എല്ലാ കേരളാ കോണ്‍ഗ്രസുകളേയും ഇല്ലാതാക്കി മദ്ധ്യതിരുവിതാങ്കൂറിലെ ക്രിസ്ത്യന്‍ മേഖലയില്‍ കൊടുകുത്തി വാഴുക എന്ന ആഗ്രഹം മാണിയുടെ ഉള്ളില്‍ മുളച്ചിട്ട് കുറച്ച് കാലമായി. തിന് ഒരു മാര്‍ഗ്ഗം ഇതാ മാണിയ്ക്ക് വീണ് കിട്ടിയിരിയ്ക്കുന്നു. മാണി പറയുന്നത് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ജേക്കബ് വിഭാഗം കേരളാ കോണ്‍ഗ്രസ് ഐഎഫ്ഡിപി സ്ഥാനാര്‍ത്ഥി പി.സി. തോമസിനെ തുണച്ചെന്നാണ്.

പി സി തോമസും കേരളാ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞതായതുകൊണ്ട് മാണിയുടെ വാളിന് ഇരുതലമൂര്‍ച്ചയുണ്ട്.

മാണിയുടെ ഈ ആരോപണം ഐക്യമുന്നണിയിലേയും കോണ്‍ഗ്രസിലേയും സമാധാനം കെടുത്താന്‍ ധാരാളം മതി. മുകുന്ദപുരത്തും എറണാകുളത്തും കോണ്‍ഗ്രസുകാര്‍ തമ്മില്‍ യുദ്ധം നടത്തുന്നതിന് പുറമേയാണ് ഈ കേരളാ കോണ്‍ഗ്രസ് യുദ്ധം.

അടൂരില്‍ ബാലകൃഷ്ണപിള്ള കൊടികുന്നില്‍ സുരേഷിനെ തുണച്ചില്ലെന്ന് പറഞ്ഞ് പിള്ളയ്ക്കെതിരെ യൂത്തുകോണ്‍ഗ്രസുകാര്‍ ബഹളം വച്ച് തുടങ്ങിയിട്ടുണ്ട്. അതിന് പിന്നാലേയാണ് ജേക്കബിനെതിരെ മാണി ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ കുറേകാലമായി ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും സംയുക്തമായാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഇപ്പോള്‍ പിള്ളയ്ക്കും ജേക്കബിനും എതിരേ നടത്തുന്ന യുദ്ധങ്ങള്‍ ഒരു പരിധി വരെയെങ്കിലും വിജയിച്ചാല്‍ അത് മാണിയുടെ മന്ദസ്മിതത്തിന് വഴി തെളിയ്ക്കും.

ജേക്കബിനെതിരെ ആരോപണം ഉന്നയിയ്ക്കുന്നത് മാണി മാത്രമല്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ ആരോപണത്തെ പിന്താങ്ങുന്നുണ്ട്. മന്ത്രി ടി.എം. ജേക്കബിന്റെ നേതൃത്വത്തില്‍ പിറവത്തുംജോണിനെല്ലൂര്‍ എം.എല്‍.യുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലും വോട്ട് മറിച്ചുവെന്നാണ്ആരോപണം. പ്രാദേശികമായി ജേക്കബ് ഗ്രൂപ്പ് നേതാക്കള്‍ ഏതായാലും ഐക്യമുന്നണി പക്ഷത്ത് സജീവമായിരുന്നില്ല. പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ ഇത് ശ്രദ്ധേയമായിരുന്നു.

മൂവാറ്റുപുഴയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ സഹായിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ശ്രമിച്ചതായി യു.ഡി.എഫ്. മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ജോണി നെല്ലൂര്‍ എം.എല്‍.എ.യും സഹപ്രവര്‍ത്തകരും ദേശീയ തലത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ മുഖ്യശത്രുവായ എന്‍.ഡി.എ.യെ സഹായിച്ചുവെന്ന് യു.ഡി.എഫ്. ചെയര്‍മാന്‍ എ. മുഹമ്മദ് ബഷീറാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്വന്തം അണികളെയും നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ പഴിചാരി മുഖം രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്നും യു.ഡി.എഫ്. വിജയത്തിനുവേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച തന്നെയും തന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതാണ് പ്രസ്താവനയെന്നും ജോണി നെല്ലൂര്‍ എം.എല്‍.എ. പറഞ്ഞു.

യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തന്നെ തേജോവധം ചെയ്യാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുകുന്ദപുരത്ത് ആന്റണിവിഭാഗം പിന്നില്‍ കുത്തിയെന്ന് ഐ ഗ്രൂപ്പ് പരസ്യമായി ആക്ഷേപിക്കുന്നു. എന്നാല്‍ ഗ്രൂപ്പിനതീതമായി പത്മജയ്ക്കെതിരെ പ്രാദേശികതലത്തില്‍ വികാരമുണ്ടായെന്നാണ് ആന്റണിപക്ഷം വിവരിയ്ക്കുന്നത്. പത്മജയെ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്ററുകള്‍ വ്യാപകമായി ഇറക്കിയതിനു പിന്നില്‍ ഐ വിഭാഗത്തിലെ നേതാക്കള്‍ക്കു പങ്കുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

എറണാകുളത്ത് ആലുവ എറണാകുളം നിയമസഭാ മണ്ഡലങ്ങളിലാണ് കടുത്ത മരവിപ്പ് കോണ്‍ഗ്രസില്‍ കലാപകാരണമാവുന്നത്. ആലുവായില്‍ ഇതേ ചൊല്ലി ആന്റണി ഗ്രൂപ്പ് പിളര്‍ന്നിരിക്കുകയാണ്. കെ. മുഹമ്മദാലി എം.എല്‍.എ.യുംകൂട്ടരും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി കഠിനാധ്വാനം നടത്തിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.ഒ. ജോണ്‍, ഡി.സി.സി. സെക്രട്ടറി അബ്ദുല്‍ മുത്തലിഫ് തുടങ്ങിയവരുടെ അനുകൂലികള്‍ എല്ലാം മരവിപ്പിച്ചതായി ഐ വിഭാഗം കുറ്റപ്പെടുത്തുന്നു. എറണാകുളം നിയമസഭാ മണ്ഡലത്തിലും ആന്റണിപക്ഷം നേതാക്കള്‍ തിരഞ്ഞെടുപ്പ് രംഗത്ത് കാര്യമായി പ്രവര്‍ത്തിച്ചില്ല.

എന്തായാലും ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ കോണ്‍ഗ്രസിലും ഐക്യമുന്നണിയിലും വീണ്ടും ചീറ്റലും പൊട്ടലും കേള്‍ക്കാനാവും. അതിനായി കാതോര്‍ത്തിരിയ്ക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X