കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്ക് സൗജന്യസൈക്കിളുമായി ജയ

  • By Staff
Google Oneindia Malayalam News

ചെന്നൈ: സ്കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്ന പദ്ധതി വിപുലമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് നടപ്പാക്കുന്ന ജനോപകാരപരിപാടികളുടെ ഭാഗമായാണ് ഈ പുതിയ നീക്കം.

11, 12 ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന ദളിത് പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിളുകള്‍ നല്കുന്ന പദ്ധതി നേരത്തെ നിലവിലുണ്ടായിരുന്നു. പിന്നോക്ക, അതീവ-പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം.

പുതുതായി 2.96 ലക്ഷം പെണ്‍കുട്ടികള്‍ക്ക് കൂടി ഈ പദ്ധതിയുടെ പ്രയോജനം ലഭിയ്ക്കും. വര്‍ഷം തോറും 47.36 കോടി രൂപ സര്‍ക്കാരിന് ചെലവ് വരും. ഹയര്‍ സെക്കന്ററി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിനികളുടെ ഇടയ്ക്കുള്ള പഠനം നിര്‍ത്തല്‍ തടയാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ജയലളിത പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നടപ്പാക്കിയ 21 ജനോപകാരപ്രദമായ പദ്ധതികളില്‍ ഒടുവിലത്തേതാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X