കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂണ്‍ 25 വെള്ളിയാഴ്ച ആരംഭിയ്ക്കും. ഈ യോഗത്തില്‍ സര്‍ക്കാര്‍ നിശിതമായ വിമര്‍ശനങ്ങളെ നേരിടേണ്ടിവരും. വിവിധ വിഷയങ്ങളെ ചൊല്ലിയുള്ള തര്‍ക്കം നിയമസഭയെ ശബ്ദമുഖരിതമാക്കുമെന്നാണ് കരുതുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളുടെ വന്‍വിജയം നേടിയതിന്റെ വര്‍ധിച്ച ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സര്‍ക്കാരിനെ നേരിടാന്‍ നിയമസഭയിലെത്തുന്നത്. വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടാനായിരിക്കും പ്രധാനമായും പ്രതിപക്ഷം ശ്രമിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളും ക്രമസമാധാന പ്രശ്നവും ഭരണമുന്നണിക്ക് തലവേദനയാവും.

സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് ക്വാട്ടയിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് ചൂടേറിയ സംവാദം സഭയിലുണ്ടായേക്കും. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് സര്‍ക്കാര്‍ കോളജുകളിലെ മെറിറ്റ് സീറ്റിലേതിന് തുല്യമാക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പുണ്ടെങ്കിലും ബാക്കി മാനേജ്മെന്റ് സീറ്റുകളില്‍ ഫീസ് നിശ്ചയിക്കാനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് വിട്ട സര്‍ക്കാര്‍ നടപടി ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തും. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചേക്കും.

ഫിബ്രവരിയില്‍ ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള വകുപ്പുതല ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫിനാന്‍സ് ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കും. ആഗസ്ത് അഞ്ചിനാണ് സമ്മേളനം സമാപിക്കുന്നത്. ആദ്യദിവസം അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാര്‍ക്കും പരേതനായ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X