കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖികള്‍ക്ക് ഭരണം കൈമാറി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ ഇടക്കാല സര്‍ക്കാരിന് യുഎസ് സഖ്യസേന ഭരണാധികാരം കൈമാറി. ജൂണ്‍ 28 തിങ്കളാഴ്ച രാവിലെയാണ് തികച്ചും അപ്രതീക്ഷിതമായി അധികാരക്കൈമാറ്റച്ചടങ്ങ് നടന്നത്.

സഖ്യസേനയുടെ ബാഗ്ദാദ് ആസ്ഥാനത്ത്വച്ചാണ് ചടങ്ങ് നടന്നത്. ഇറാഖിലെ സഖ്യസേന ഭരണാധികാരി പോള്‍ ബ്രമര്‍ അധികാരം കൈമാറുന്നതായി പ്രഖ്യാപിയ്ക്കുന്ന കത്ത് വായിച്ചു. ജൂണ്‍ 28ഓടെ സഖ്യസേനയുടെ താല്ക്കാലിക ഭരണസമിതി ഇല്ലാതായതായി പോള്‍ ബ്രമര്‍ പ്രഖ്യാപിച്ചു. ഇനി ഇറാഖി ജനതയുടെ പരമാധികാരം ഇറാഖിലെ ഇടക്കാല ഭരണസമിതിയ്ക്കായിരിക്കുമെന്നും പോള്‍ ബ്രമര്‍ വിശദീകരിച്ചു.

അധികാരകൈമറ്റത്തിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖകള്‍ പോള്‍ ബ്രമര്‍ ഇറാഖിലെ സുപ്രീംകോടതി തലവന് കൈമാറി. അദ്ദേഹം അത് ഇറാഖിലെ പ്രസിഡന്റ് ഷേഖ് ഖാസി അല്‍-യാവറിന് നല്കി. പ്രധാനമന്ത്രി ഇയാദ് അലാവിയും ഉപപ്രധാനമന്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു.

ഇത് ഇറാഖിലുള്ളവരെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ നിമിഷമാണെന്ന് അല്‍-യാവര്‍ പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു ഇറാഖിനെയാണ് ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നത്. സമാധാനത്തിന്റെയും സ്ഥിരതയുടെയും ഉറവിടമായ ഒരു രാജ്യമാണ് ഞങ്ങള്‍ മോഹിയ്ക്കുന്നത്. - അദ്ദേഹം വിശദമാക്കി.

അധികാരകൈമാറ്റശേഷം ഒരു മണിയ്ക്കൂറിനുള്ളില്‍ പ്രത്യേക വിമാനത്തില്‍ പോള്‍ ബ്രമര്‍ ഇറാഖ് വിട്ടു. കഴിഞ്ഞ 14 മാസമായി ഇറാഖിലെ യുഎസ് ഭരണത്തലവനായി പ്രവര്‍ത്തിയ്ക്കുകയായിരുന്നു ബ്രമര്‍.

ജൂണ്‍ 30ന് അധികാരം കൈമാറുമെന്നാണ് നേരത്തെ യുഎസ് അറിയിച്ചിരുന്നത്. അധികാരകൈമാറ്റത്തിനുള്ള നടപടി ഒരാഴ്ച മുമ്പേ തുടങ്ങിയിരുന്നുവെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അക്രമം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസം നേരത്തെ അധികാരം കൈമാറിയതെന്ന് പറയപ്പെടുന്നു. ജൂണ്‍ 30ലെ അധികാരക്കൈമാറ്റം തടയാന്‍ വേണ്ടി വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ ഇറാഖില്‍ ആക്രമണങ്ങള്‍ക്ക് ശക്തികൂട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X