കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാനിക്ഷേപാനുപാതം കൂട്ടണം: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകള്‍ അവയുടെ വായ്പാ-നിക്ഷേപ അനുപാതം 60 ശതമാനം ആക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോഗത്തില്‍ ജൂണ്‍ 30 ബുധനാഴ്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ മൂന്ന് വര്‍ഷം കേരളം 3.3 ശതമാനം വളര്‍ച്ച നേടി. പക്ഷെ കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.- ആന്റണി പറഞ്ഞു.

ഈ കര്‍ഷകരെ ബാങ്കുകള്‍ സഹായിക്കണം. ഒപ്പം കേരളത്തിലെ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ ഉദാരമായി നല്കാന്‍ ബാങ്കുകള്‍ തയ്യാറാവണം. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുന്‍ഗണനകള്‍ പലതും മാറിയിരിക്കുകയാണ്. ഇതനുസരിച്ച് സംസ്ഥാനത്തെ ബാങ്കുകളും അവരുടെ നിലപാടില്‍ മാറ്റം വരുത്തണം. - ആന്റണി അഭിപ്രായപ്പെട്ടു.

മന്ത്രി കെ. ശങ്കരനാരായണനും ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ വി. രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X