കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനങ്ങള്‍ക്ക് ഗ്യാസ് ടാങ്ക് നിര്‍ബന്ധം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഗ്യാസ് ഉപയോഗിക്കുന്ന മോട്ടോര്‍ വാഹനങ്ങളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിയ്ക്കുന്ന ഗ്യാസ് ടാങ്കുകള്‍ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജില്ലകളിലെ ആര്‍ടിഒ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്കിക്കഴിഞ്ഞു.

നിര്‍ദേശം നടപ്പിലാക്കിക്കഴിഞ്ഞാല്‍ മോട്ടോര്‍ വാഹനങ്ങളില്‍ പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുന്നത് കുറ്റകരമാവും. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തില്‍ നിന്നും വന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം കേരളത്തിലും നടപ്പിലാക്കുന്നത്.

അഹമ്മദ്നഗറിലെ വെഹിക്കിള്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് എസ്റാബ്ലിഷ്മെന്റും(വിആര്‍ഡിഎ) ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പെട്രോളയവും(ഐഐപി) അംഗീകരിച്ച ടാങ്കുകളടങ്ങുന്ന കണ്‍വേര്‍ഷന്‍ കിറ്റുകള്‍ സ്ഥാപിയ്ക്കണമെന്നാണ് നിര്‍ദേശം.

ഈ സ്ഥാപനങ്ങള്‍ അംഗീകരിച്ച കണ്‍വേര്‍ഷന്‍ കിറ്റുകള്‍ സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടിക വിവിധജില്ലകളിലെ ആര്‍ടിഒ ഓഫീസുകളില്‍ എത്തിയിട്ടുണ്ട്. ഇതുപ്രകാരം ആര്‍ടിഒ ഓഫീസില്‍ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കും. ആര്‍ടിഒ ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഗ്യാസ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാക്കും.

ഗ്യാസ് ഉപയോഗിക്കുന്ന വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരുനീക്കമെന്ന് അധികൃതര്‍ പറയുന്നു. ഗ്യാസ് ചോരുന്നതടക്കമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്ന തരത്തിലുള്ള സംവിധാനത്തോടുകൂടിയതാണ് ടാങ്കുള്‍പ്പെടെയുള്ള കണ്‍വേര്‍ഷന്‍ കിറ്റുകളെന്നും അധികൃതര്‍ പറയുന്നു.

പാചകവാതകസിലിണ്ടര്‍ വണ്ടിയില്‍ ഉപയോഗിക്കുന്നവരില്‍ നിന്നും 1500 രൂപ വരെ പിഴ ഈടാക്കാവുന്നതാണെന്ന് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ പറയുന്നു. എന്നാല്‍ എന്നുമുതലാണ് നിയമം കര്‍ശനമാക്കുക എന്ന കാര്യം അറിയിച്ചിട്ടില്ല.

ആവശ്യത്തിന് ഗ്യാസ് പമ്പുകള്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. കോഴിക്കോട് മാത്രമാണ് ഗ്യാസ് പമ്പ് ഉള്ളത്. എന്നാല്‍ വൈകാതെ സംസ്ഥാനത്തുടനീളം ഗ്യാസ് പമ്പുകള്‍ സ്ഥാപിയ്ക്കുമെന്ന് അധികൃതര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X