കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി: കേരളത്തിനെതിരെ മേഘാലയ

  • By Staff
Google Oneindia Malayalam News

ഷില്ലോംഗ്: മേഘാലയ ഓണ്‍ലൈന്‍ ലോട്ടറിയുടെ വില്പന സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേഘാലയ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

മേഘാലയ ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും കേരള സര്‍ക്കാര്‍ മേഘാലയക്കയച്ച കത്തില്‍ പറഞ്ഞിരുന്നു. 1998ലെ ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ്മേഘാലയ ഓണ്‍ലൈന്‍ ലോട്ടറി വില്‍ക്കുന്നതെന്നും ഇതുവില്‍ക്കുന്ന വില്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം മേഘാലയ ലോട്ടറീസ് ഡയറക്ടര്‍ എസ്. എഫ്. കോംഗ്വിര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലോട്ടറിയാണ് സ്മാര്‍ട്ട്വിന്‍ എന്ന് പറയുന്നു. 1998ലെ മേഘാലയ സംസ്ഥാന ലോട്ടറീസ് നിയമം അനുസരിച്ചാണ് സ്മാര്‍ട്ട്വിന്‍ ഓണ്‍ലൈന്‍ ലോട്ടറിയുടെ വില്പന നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന് അയച്ച മറുപടിയില്‍ കേരളത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേഘാലയ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മേഘാലയ ഓണ്‍ലൈന്‍ ലോട്ടറിയുടെ വില്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ അത് 2003 ഡിസംബര്‍ 19ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിരിക്കുമെന്നും കോടതിയലക്ഷ്യമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ പ്രശ്നത്തില്‍ കേന്ദ്രം ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാരിന് യാതൊരു അവകാശവുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X