കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോളയുടെ ലൈസന്‍സ് റദ്ദാക്കിയത് ശരി: സുപ്രീംകോടതി സമിതി

  • By Staff
Google Oneindia Malayalam News

പാലക്കാട്: പരിസ്ഥിതി സംരക്ഷണനിയമങ്ങളും മലിനീകരണ നിയന്ത്രണ വ്യവസ്ഥകളും പാലിക്കാത്ത വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് അപകടകരമായ പാഴ്വസ്തുക്കളെ കുറിച്ച് പഠിയ്ക്കുന്ന സുപ്രീംകോടതി അവലോകനസമിതി വ്യക്തമാക്കി.

കുടിവെള്ളം മലിനമാക്കിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ നടപടി ശരിയാണെന്നും ജനങ്ങളുടെ അടിസ്ഥാനാവകാശങ്ങളായ വായുവും വെള്ളവും സംരക്ഷിക്കാന്‍ പഞ്ചായത്തിനവകാശമുണ്ടെന്നും സമിതി വിശദീകരിച്ചു.

കൊക്കകോള, പെപ്സി കമ്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാവ്യവസായകേന്ദ്രം ഹാളില്‍ വിവിധ സംഘടനകളില്‍ നിന്ന് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സമിതി ചെയര്‍മാന്‍ ജി. ത്യാഗരാജനും അംഗം ക്ലോഡ്അല്‍വാരിസുമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഓഗസ്റ് 12 വ്യാഴാഴ്ച രാവിലെ സമിതി പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയില്‍ പരിശോധന നടത്തി. പാഴ്വസ്തു സംസ്കരണ നടപടികള്‍ നേരിട്ടുകണ്ട സമിതി കമ്പനിയധികൃതരുമായി ചര്‍ച്ച നടത്തി. കമ്പനിക്ക് പുറത്തുവന്ന സമിതിയംഗങ്ങള്‍ പിന്നീട് കൊക്കകോള വിരുദ്ധ സമരസമിതി ഭാരവാഹികള്‍ക്കൊപ്പം തൊട്ടിച്ചിപ്പതിയില്‍ കമ്പനി വിഷാംശം കലര്‍ന്ന ഖരമാലിന്യ നിക്ഷേപം നടത്തിയ കൃഷിയിടവും സന്ദര്‍ശിച്ചു. കര്‍ഷകരുടേയും സത്യഗ്രഹം നടത്തുന്ന ആദിവാസികളുടേയും പരാതികളും അവര്‍ കേട്ടു.

എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തി ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ ജി. ത്യാഗരാജന്‍ പിന്നീട് ഉറപ്പുനല്‍കി. രാജ്യവ്യാപകമായി പരിശോധന നടത്തുന്ന സമിതി വ്യവസ്ഥകള്‍ പാലിക്കാത്ത നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും മറ്റനവധി സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ വെളിപ്പെടുത്തി. തെളിവെടുപ്പിന് ശേഷം സമിതി കഞ്ചിക്കോട്ടെ പെപ്സി കമ്പനിയിലും പരിശോധന നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X