കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിര്‍ക്കൂട് നിര്‍മാണവുമായി കുടുംബശ്രീ

  • By Staff
Google Oneindia Malayalam News

പാലക്കാട്: കതിര്‍ക്കൂട് നിര്‍മാണത്തിലൂടെ വടക്കാഞ്ചേരിയിലെ കുടുംബശ്രീ യൂണിറ്റ് അലങ്കാര വസ്തുക്കളുടെ വിപണിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സംഗമം കുടുബശ്രീ യൂണിറ്റ് നിര്‍മിക്കുന്ന കത്രികക്കൂടിന് ഒട്ടേറെ ആവശ്യക്കാരാണുള്ളത്.

കേരളത്തിലെ പഴയ വീടുകളില്‍ അലങ്കാരവസ്തുവായി ഉപയോഗിച്ചിരുന്ന കതിര്‍ക്കൂടിന് പഴയ മട്ടിലുള്ള സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന സാഹചര്യത്തില്‍ നല്ല ഡിമാന്റാണ്. വടക്കാഞ്ചേരിയിലെ കുടുംബശ്രീ യൂണിറ്റ് കതിര്‍ക്കൂട് നിര്‍മാണത്തിലൂടെയും വിപണനത്തിലൂടെയും വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ലോഡ് കൃഷ്ണാ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ വായ്പയെടുത്താണ് ഈ സംരംഭം തുടങ്ങിയത്. കതിര്‍ക്കൂട് നിര്‍മാണം തുടങ്ങാന്‍ ബാങ്ക് മാനേജര്‍ തന്നെയാണ് കുടുംബശ്രീ യൂണിറ്റിന് നിര്‍ദേശം നല്‍കിയത്. ഐആര്‍ഡിപി മേളകളില്‍ കതിര്‍ക്കൂട് ധാരാളമായി വിറ്റഴിക്കപ്പെടുന്നത്ചൂണ്ടിക്കാട്ടിയാണ് കതിര്‍ക്കൂട് നിര്‍മാണം തുടങ്ങാന്‍ വടക്കാഞ്ചേരി ലോഡ് കൃഷ്ണാ ബാങ്ക് ശാഖയിലെ മാനേജര്‍ നിര്‍ദേശം നല്‍കിയത്.

പറവൂരിലെ ത്രിവിക്രമന്‍ ഷേണായി എന്നയാളെ കൊണ്ടുവന്നാണ് കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ സ്ത്രീകള്‍ക്ക് കതിര്‍ക്കൂട് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്.

ഒരു സ്ത്രീക്ക് നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ഉണ്ടാക്കാവുന്ന കതിര്‍ക്കൂടിന് 50 മുതല്‍ 1500 രൂപ വരെയാണ് വില. വടക്കാഞ്ചേരി യൂണിറ്റ് നിര്‍മിക്കുന്ന കത്രികക്കൂട് സംസ്ഥാന കരകൗശല കോര്‍പ്പറേഷന്റെ കടകളില്‍ ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X