കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷീക രംഗത്ത് ഉണര്‍വുണ്ടാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത 100 ദിവസത്തെ കര്‍മ പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കാര്‍ഷീക രംഗത്തിന് അനുകൂലമായ നടപടികള്‍ എടുക്കുന്നതിനോടൊപ്പം ധൂര്‍ത്ത് കുറച്ച് സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനും സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നു. പ്രതിപക്ഷവുമായി ആലോചിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിയ്ക്കുമെന്നും രേഖ പറയുന്നു.

ഇപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 33,000 കോടിയ്ക്കും 34,000 നും ഇടയ്ക്കായിട്ടുണ്ട്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയുടെ ഗൗരവം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുണ്ടാവുക.

നൂറുദിവസത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതിനുശേഷമേ പദ്ധതികള്‍ തുടങ്ങൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ചതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതുമായ പല പരിപാടികളുമായിരിക്കും നൂറുദിവസത്തെ സമയബന്ധിത പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷംകൊണ്ട് നടപ്പിലാക്കാന്‍ സാധിക്കുന്ന പരിപാടികളെക്കുറിച്ചും വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും.

പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് അവലോകനവും നടത്തും.

പദ്ധതിയിലെ വിവിധ നിര്‍ദ്ദേശങ്ങള്‍

സഹകരണ കാര്‍ഷികവായ്പകളുടെ പലിശ രണ്ടു ശതമാനം കുറച്ച് എട്ടര ശതമാനമാക്കും, കാര്‍ഷികവായ്പ മധ്യകാലവായ്പയാക്കും.

പ്രതിപക്ഷവുമായി ആലോചിച്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ പുനരുദ്ധരിക്കും.

നിലവിലുള്ള എല്ലാ ഒഴിവുകളും പി.എസ്.സി റാങ്ക് ലിസ്റ് അനുസരിച്ച് നികത്തും. ലിസ്റുകള്‍ നിലവിലില്ലെങ്കില്‍ ഒഴിവുകള്‍ ഉടനടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിയ്ക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കെല്ലാം സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി വഴി ലഭിക്കുന്ന സഹായം 50,000 രൂപയില്‍നിന്നും ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കും.

ഗതാഗത വകുപ്പ് 150 ഹൈടെക് ബസുകളുള്‍പ്പെടെ 200 പുതിയ ബസുകള്‍ നിരത്തിലിറക്കും. കെ.എസ്.ആര്‍.ടി.സിയുടെ ഈയിടെ റദ്ദാക്കിയ ഷെഡ്യൂളുകളെല്ലാം പുനഃസ്ഥാപിക്കും.

ഒന്നരലക്ഷം വീടുകളില്‍ പുതിയ വൈദ്യുതികണക്ഷനുകള്‍ നല്‍കും. ഒപ്പം 1500 സൗജന്യ കണക്ഷനുകളും നല്‍കുന്നുണ്ട്.

പത്തുലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ലഭ്യ മാക്കുന്ന 16 പദ്ധതികള്‍ നൂറുദിവസത്തി നുളളില്‍ കമ്മീഷന്‍ ചെയ്യും.

തീരദേശ വികസനത്തിനും മലയോര വികസനത്തിനും അഥോറിറ്റികള്‍ രൂപീകരിക്കും.

വയനാട്ടില്‍ കുരുമുളകു കൃഷിക്ക് റീപ്ലാന്റിംഗ് പദ്ധതി നടപ്പാക്കും.

കോടതിനിര്‍ദേശങ്ങള്‍ മൂ ലമോ മറ്റു വ്യ ക്തമായ കാരണങ്ങളാലോ തീരുമാനിക്കാന്‍ കഴിയാത്തവ ഒഴിച്ചുള്ള സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും നൂറുദിവസത്തിനകം തീര്‍പ്പാക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അഭ്യര്‍ഥിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലും ജില്ലകളിലും നിലവിലുള്ള എല്ലാ അപേക്ഷകളിന്മേലും മുപ്പതു ദിവസത്തിനകം തീരുമാനമെടുത്ത് അര്‍ഹമായ സാമ്പത്തികസഹായം നല്‍കും.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മാവേതനം ഇവയില്‍ ഒരു ഗഡു ഉടനെ നല്‍കും. ബാക്കി ഒരു ഗഡുകൂടി താമസിയാതെ നല്‍കാന്‍ കഴിയുമോ എന്നു പരിശോധിക്കും. അഗതി, വിധവ, വികലാംഗ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും.

ഒരു ലക്ഷത്തില്‍പ്പരം പേരെക്കൂടി അന്ത്യോദയ പദ്ധതിയിലുള്‍പ്പെടുത്തും. 20 ലാഭം സ്റോറുകളും അഞ്ച് മാവേലി സ്റോറുകളും ഉടന്‍ ആരംഭിക്കും. 500 ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യും. വയനാട്ടിലെ ആദിവാസികള്‍ക്കായി രണ്ട് അഗതിമന്ദിരങ്ങള്‍ നിര്‍മിക്കും.

ജോലി നഷ്ടപ്പെട്ട നാലായിരം ചാരായത്തൊഴിലാളികള്‍ക്ക് കള്ളുഷാപ്പുകളില്‍ ജോലി നല്‍കും. അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് യാത്രാസഹായപദ്ധതിയും നടപ്പാക്കും.

സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഹെല്‍ത്ത് സിസ്റം പ്രോജക്ട് നടപ്പാക്കും.

മലയോര ഹൈവേയുടെ ഭാഗമായിവരുന്ന പാലങ്ങളുടെയും റോഡുകളുടെയും പണി കര്‍മപദ്ധതി വിഭാവനം ചെയ്യുന്ന ദിവസത്തിനുള്ളില്‍ ആരംഭിക്കും.

മത്സ്യത്തൊ ഴിലാളികള്‍ക്കാ യി നാല്‍പ്പതിനായിരം രൂപവീതം മുടക്കി 1500 വീടുകള്‍ നിര്‍മിക്കും. ദാരിദ്ര്ദരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് 10,000 വീടുകള്‍ പൂര്‍ത്തിയാക്കുകയും 6,000 വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്യും.

കൂടാതെ 4,000 വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും 25,000 വീടുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.

അഞ്ചുനഗരങ്ങളില്‍ സ്വീവേജ്, കരമാലിന്യനിര്‍മാര്‍ജനം, ശുദ്ധജലവിതരണം, റോഡ്വികസനം എന്നിവയ്ക്കാവശ്യമായ പദ്ധതികള്‍ നൂറുദിവസത്തിനകം ആസൂ ത്രണം ചെയ്യും. തുടര്‍ന്ന് അവ നടപ്പാക്കും. നൂറു പ ഞ്ചായത്തുകളില്‍ ആശ്രയ പദ്ധതി പുതുതായി ആരംഭിക്കും.

അടുത്തവര്‍ഷത്തെ പാഠപുസ്തക അച്ചടിമുഴുവന്‍ കേരള ബുക്സ് ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിവഴി ആയിരിക്കും.

ഗ്ലോബല്‍ ഇന്‍വെസ്റേഴ്സ്് മീറ്റ് വഴി ആരംഭിച്ച വികസന അജന്‍ഡ നടപ്പാക്കും. വിദേശ മലയാളികളുടെ സഹായത്തോടെ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം വേഗത്തിലാക്കും.

25000 ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ക്രാഷ് പ്രോഗ്രാംനടപ്പാക്കും.

മുഖ്യമന്ത്രി പതിനാലു ജില്ലകളും സന്ദര്‍ശിച്ച് പൊതുജനങ്ങളില്‍നിന്നും പരാതി സ്വീകരിക്കുമെന്നും കര്‍മ്മ പദ്ധതിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X