കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലന്‍ അതിക്രമം കാട്ടിയെന്നു നളിനി പറഞ്ഞു: മുന്‍ ജോയിന്റ് സെക്രട്ടറി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍ തന്നെ ബലാല്‍ ക്കാരം ചെയ്യാന്‍ മുതിര്‍ന്നു എന്ന് സംഭവദിവസത്തിനു പിറ്റേന്ന് അന്നു ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോ തന്നോടു പറഞ്ഞതായി അന്ന് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന എ. രാധാകൃഷ്ണന്‍ കോടതിയെ ധരിപ്പിച്ചു.

രാധാകൃഷ്ണന്‍ നികുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി കഴിഞ്ഞവര്‍ഷം വിരമിച്ച ആളാണ്.

സംഭവദിവസം വൈകിട്ട് നളിനിയെ കണ്ട താന്‍ അവരുടെ ദയനീയ അവസ്ഥ നേരിട്ടു മനസ്സിലാക്കിയെന്നും രാധാകൃഷ്ണന്‍ ഒന്നാാംസ് മജിസ്ട്രേട്ട് ചെറിയാന്‍ കെ. കുര്യാക്കോസ് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറ യുന്നു.

മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു നിയമസഭാമന്ദിരത്തിലേക്ക് പോകുന്നതി നു മുമ്പ് അവര്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണു നാലേമുക്കാലോടെ താന്‍ അവ രുടെ ഓഫിസിലെത്തിയത്. അപ്പോള്‍ കണ്ട കാഴ്ച്ച അമ്പരപ്പുണ്ടാക്കി. നളിനിയുടെ ഇടതു കവിളിനു താഴെ ചുണ്ടിനു മുകളിലായി ചുവന്നുതടിച്ച് വികൃതമാ യി കണ്ടു. വലത്തേ കയ്യിലെ ചൂണ്ടുവിരലില്‍ ബാന്‍ഡേജുമുണ്ടായിരുന്നു. കരഞ്ഞുകലങ്ങിയ ദയനീയ സ്ഥിതിയിലായിരുന്ന അവരോട് മാഡത്തിന് എന്തു പറ്റിഎന്നു ചോദിച്ചു. മന്ത്രിക്കു വേണ്ടത് ഫയലുകളല്ല, മറ്റു പലതുമാണ്, ജെ. എസ്. ഇത് ആരോടും പറയരുത് എന്ന് അവര്‍ പറഞ്ഞു. എന്തു സംഭവിച്ചു എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്ന് പറഞ്ഞ് താന്‍ പുറത്തേയ്ക്കിറങ്ങിയ പ്പോള്‍ അവര്‍ വല്ലാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഔദ്യോഗികാവശ്യങ്ങള്‍ക്കായി വീണ്ടും കണ്ടപ്പോഴാണു മന്ത്രി തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു എന്ന കാര്യം പറഞ്ഞത്. അപ്പോള്‍ മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫോണ്‍ വന്നു. താനാണ് എടുത്തത്. മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ വേണ്ട എന്ന് നളിനി പറഞ്ഞുവെങ്കിലും ഫോണ്‍ കൈമാറികഴിഞ്ഞിരുന്നു.

ഫോണിലൂടെ ഐ ആം നോട്ട് ഗോയിങ്ങ് എന്ന് സെക്രട്ടറി പറയുന്നത് കേട്ടു. മന്ത്രി തന്നെയാണ് വിളിച്ചതെന്നും എറണാകുളത്തെ ടൂര്‍ പരിപാടിക്കു വരുന്ന കാര്യമാണ് ചോദിച്ചതെന്നും അവര്‍ പറഞ്ഞു. ഈ സമയത്ത് അണ്ടര്‍ സെക്രട്ടറി പി. എം. സോമനും ഓഫിസിലെത്തി. സോമനോടും നളിനി വിവരങ്ങള്‍ പറഞ്ഞു.

ചര്‍ച്ചകള്‍ക്കായി മന്ത്രിയെ കാണുന്ന കാര്യം ചോദിച്ചപ്പോള്‍ ഇനി ആ മനുഷ്യന്റെ മുഖം കാണാന്‍ എനിക്കു സാധിക്കില്ല, താല്‍പ്പര്യവുമില്ല എന്ന് പറഞ്ഞു. ഇനിയുള്ള ചര്‍ച്ചകള്‍ക്കും മറ്റും നിങ്ങള്‍ തന്നെ പോയാല്‍ മതി എന്ന നിര്‍ദേശവും നല്‍കി.

മന്ത്രിയുടെ ഓഫിസിലെ ചിലര്‍ നേരത്തെ ഗതാഗത സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയതായും രാധാകൃഷ്ണന്‍ മൊഴി നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X