കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതികവിദ്യയില്‍ ഇന്ത്യ പിന്നില്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സാമ്പത്തികവളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യയിലും കാര്യക്ഷമതയിലും ഇന്ത്യ പിന്നിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനം 3,06,800 കോടിയും പ്രതിശീര്‍ഷ വരുമാനം 2,880 ഡോളരുമാണെന്ന് ലോകബാങ്കിന്റെ ലോകവികസന റിപ്പോര്‍ട്ട്-2005ല്‍ പറയുന്നു. സാമ്പത്തികവളര്‍ച്ചയില്‍ പാകിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. പാകിസ്ഥാന്റെ മൊത്തം ദേശീയ വരുമാനവും പ്രതിശീര്‍ഷ വരുമാനവും യഥാക്രമം 30,600 കോടി ഡോളറും 2,060 ഡോളറുമാണ്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമ്പദ്വ്യവസ്ഥയുടെ ആഗോളവല്‍ക്കരണത്തിലൂടെ സ്വകാര്യനിക്ഷേപം 1981ല്‍ 9.0 ശതമാനത്തില്‍ താഴെയായിരുന്നതില്‍ നിന്നും 2000ല്‍ 15ന് ശതമാനത്തിന് മുകളിലായി വര്‍ധിച്ചു. 1970കളില്‍ 2.9 ശതമാനം ആയിരുന്നതില്‍ നിന്നും 80കളില്‍ 5.8 ശതമാനമായും 90കളില്‍ 6.7 ശതമാനമായുമാണ് വളര്‍ച്ച.

അതേ സമയം സാങ്കേതികവിദ്യയിലും കാര്യക്ഷമതയിലും ഇന്ത്യ പിന്നിലാണ്. കാര്യക്ഷമമല്ലാത്ത വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതിലും അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിലും വ്യക്തമായ നയമില്ലാത്തതിനാലാണ് ഇത് എന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കാര്യക്ഷമതയും മത്സരശേഷിയുമുണ്ടോയെന്ന് പരിശോധിക്കാതെ ചെറുകിട കമ്പനികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന വ്യവസായങ്ങളില്‍ നിക്ഷേപവും ഉത്പാദനക്ഷമതയും വര്‍ധിച്ചിട്ടുണ്ടെങ്കിലും സാങ്കേതികമായി മുന്നാക്കമല്ലാത്ത വ്യവസായങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയമാണ്. ചെറുകിട കമ്പനികളെ സംരക്ഷിക്കാനുള്ള നയം ദോഷം വരുത്തുന്നതാണ്.

നല്ല നിക്ഷേപാന്തരീക്ഷമുണ്ടാവുന്നതിന് കാര്യക്ഷമമായ കോടതി സംവിധാനവും പുതിയ ഗവേഷണ മാര്‍ഗരേഖകളുമുണ്ടാവണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X