കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം ടെര്‍മിനലിനായി സംയുക്തസംരംഭം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് സംയുക്തസംരംഭത്തിന് നീക്കം.

2008ഓടെ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് കരുതുന്നത്. ആദ്യഘട്ട വികസനത്തിന്റെ ചെലവ് 1700 കോടിയാണ്.

ടെര്‍മിനലിന്റെ വികസനത്തിനായി ഇതുവരെ ഏഴ് കമ്പനികള്‍ ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുണ്ട്. പോര്‍ട്ട് കണ്‍സോര്‍ഷ്യം ഇന്റര്‍നാഷണല്‍ (സൗത്ത് ആഫ്രിക്ക), ബെക്കെറ്റ് റാങ്കില്‍ പാര്‍ട്നര്‍ഷിപ്പ് (മുംബൈ), എല്‍ ആന്റ്ടി (ചെന്നൈ), ഐഎല്‍എല്‍എഫ്എസ് ഹില്‍ കമ്പനി (മുംബൈ), ഗാമണ്‍ ഇന്ത്യ (മുംബൈ), അഫ്കോണ്‍സ് (മുംബൈ), അദാനി പോര്‍ട്സ് (അഹമ്മദാബാദ്) എന്നിവയാണ് ടെണ്ടറുകള്‍ നല്‍കിയിട്ടുള്ളത്.

ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 ആണ്. തുറമുഖത്തിന്റെ വികസനത്തിനായി ബിഒടി അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സംയുക്തസംരംഭത്തിനായി സര്‍ക്കാരിന് 100 ശതമാനം ഓഹരിയുള്ള ഒരു കമ്പനി അടുത്തുതന്നെ സ്ഥാപിക്കും.

വിഴിഞ്ഞത്ത് അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ചെന്നൈയിലെ എല്‍ ആന്റ് ടി റാംബാല്‍ പഠനം നടത്തിയിട്ടുണ്ട്. ടെര്‍മിനല്‍ യാഥാര്‍ഥ്യമായാല്‍ അത് വന്‍സാധ്യതകളാണ് തുറന്നിടുന്നതെന്ന് പഠനത്തില്‍ പറയുന്നു. ടെര്‍മിനല്‍ സ്ഥാപിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കണ്ടയ്നറുകളത്തുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയുള്ള ആദ്യത്തെ വര്‍ഷം അഞ്ച് ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ബിസിനസ് 12 ലക്ഷം കണ്ടെയ്നറുകളായും 25 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം കണ്ടെയ്നറുകളായും 25 വര്‍ഷത്തിനുള്ളില്‍ 45 ലക്ഷം കണ്ടെയ്നറുകളായും ഉയരും.

വിഴിഞ്ഞം തുറമുഖത്തില്‍ കപ്പലുകള്‍ അടുപ്പിക്കുന്നതിന് ആഴം കൂട്ടാനായി കുഴിക്കേണ്ടതില്ല എന്നത് ഒരു സവിശേഷതയാണ്. ചുഴലിക്കാറ്റ് വിമുക്ത പ്രദേശമായതിനാല്‍ കപ്പലുകള്‍ അടുപ്പിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയുള്ള തുറമുഖമാണ് ഇത്.

വിഴിഞ്ഞം, വല്ലാര്‍പ്പാടം ടെര്‍മിനലുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ രാജ്യത്തിന് വര്‍ഷത്തില്‍ 1000 കോടി രൂപ ലാഭിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ചരക്കുകള്‍ ഇറക്കുന്നതിനായി കപ്പലുകള്‍ അടുപ്പിക്കുന്നതിന് ദുബായ്, സിങ്കപ്പൂര്‍ തുറമുഖങ്ങളെയാണ് ഇന്ത്യ ഇപ്പോള്‍ ആശ്രയിക്കുന്നത്. ആ ഇനത്തിലുള്ള ചെലവ് പൂര്‍ണമായും ഇന്ത്യക്ക് ലാഭിക്കാനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X