കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാസ്തുവിദ്യാ കോഴ്സുകള്‍ക്ക് പ്രചാരമേറുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വാസ്തുവിദ്യയുടെ പ്രചാരം തിരികെവന്നതോടെ കേരളത്തില്‍ വാസ്തുവിദ്യയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ പെരുകുന്നു.

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി പരമ്പരാഗത വാസ്തുവിദ്യയില്‍ ബിരുദാനന്തര ബിരുദമുള്‍പ്പെടെ വിവിധ തരത്തിലുള്ള കോഴ്സുകളാണ് ഈ സ്ഥാപനങ്ങളില്‍ നല്‍കുന്നത്.

അതേ സമയം ഈ സ്ഥാപനങ്ങള്‍ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കെട്ടിടനിര്‍മാണ രംഗത്തെ വിദഗ്ധര്‍ ആരോപിക്കുന്നത്. വാസ്തുവിദ്യയില്‍ പരിശീലനം നല്‍കുന്ന ഒരു സ്ഥാപനത്തിന് പോലും ആര്‍ക്കിടെക്ട്സ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് കൗണ്‍സില്‍ ഒഫ് ആര്‍ക്കിടെക്ച്ചറി (സിഒഎ)ന്റെ അംഗീകാരമില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്സ്ട്-കേരള ചാപ്റ്ററിന്റെ ചെയര്‍പേഴ്സണ്‍ ആശാലത തമ്പുരാന്‍ പറഞ്ഞു.

സാംസ്കാരിക വകുപ്പ് ആറന്മുളയില്‍ നടത്തുന്ന വാസ്തുവിദ്യ ഗുരുകുലത്തിന് പോലും അംഗീകാരമില്ല. വാസ്തുശില്പികളല്ലാത്തവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ആശാലത പറഞ്ഞു.

അതേ സമയം പരമ്പരാഗതമായ വാസ്തുവിദ്യ പഠിപ്പിക്കുന്ന ഗുരുകുലത്തിന് സിഒഎയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് ഗുരുകുലം ഡയറക്ടര്‍ ബി. എന്‍. സുരേഷ് പറയുന്നത്. സിഒഎയുടെ പരിധിയില്‍ ആധുനിക കെട്ടിടനിര്‍മാണം മാത്രമേ പെടുകയുള്ളൂ. ഗുരുകുലത്തിലെ കോഴ്സുകള്‍ക്ക് എംജി സര്‍വകലാശാലയുടെ അംഗീകാരമുണ്ട്.

കേന്ദ്ര മാനുഷികവിഭവശേഷി മന്ത്രാലയത്തിന് സ്ഥാപനത്തെ കുറിച്ച് അറിയിപ്പ് നല്‍കുന്ന കത്ത് ഗുരുകുലം അയച്ചിരുന്നു. ഈ പ്രശ്നം ഈയിടെ പരിഹരിക്കപ്പെട്ടതുമാണ്- സുരേഷ് പറഞ്ഞു.

സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ക്കായി പരമ്പരാഗത വാസ്തുവിദ്യയില്‍ പരിശീലനം നല്‍കുന്ന കോഴ്സ് ഗുരുകുലത്തിലുണ്ട്. ഒരു വര്‍ഷത്തെ കോഴ്സിന് 6000 രൂപയാണ് ഫീസ്.

വാസ്തുവിദ്യയില്‍ ഒരു വര്‍ഷത്തെ കറന്‍സ്പോണ്ടന്‍സ് കോഴ്സുമുണ്ട്. 5400 രൂപയാണ് ഫീസ്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പുതിയ ബാച്ചിന് പ്രവേശനം നല്‍കുന്നത് അടുത്തവര്‍ഷം ജൂണിലാണ്.

ജ്യോതിഷ പ്രചാരസഭ, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഒഫ് മാനേജ്മെന്റ് സ്റഡീസ് എന്നീ സ്വകാര്യ സ്ഥാപനങ്ങളും വാസ്തുവിദ്യയില്‍ കോഴ്സ് തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X