കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ രക്ഷിയ്ക്കാന്‍ ചിലതൊക്കെ ചെയ്ത് തുടങ്ങിയെന്ന് കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പലരും ലീഗിനെതിരെ ആരോപണം ഉയര്‍ത്തുമ്പോള്‍ ലീഗിന്റെ രക്ഷയ്ക്കിതാ മറ്റൊരു കോണ്‍ഗ്രസ് നേതാവ് എത്തുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ. കരുണാകരന്‍ തന്നെയാണത്.

ലീഗിനെതിരെ ശക്തമായി പ്രതികരിയ്ക്കുന്നത് വി.എം. സുധീരനും അദ്ദേഹത്തെ ന്യായീകരിയ്ക്കുന്നത് മു ല്ലപ്പള്ളി രാമചന്ദ്രനുമാണ്. ഉമ്മന്‍ ചാണ്ടിയും എ.സി. ജോസുമൊക്കെ ലീഗിന്റെ രക്ഷയ്ക്ക് എത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിയോട് അത്രയൊന്നും അടുപ്പമില്ലാത്ത കരുണാകരന്‍ ലീഗിന്റെ രക്ഷയ്ക്ക് എത്തുന്നത് കൗതുകകരമാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രത്യേക പങ്കൊന്നും ഇ ല്ലാതിരിയ്ക്കുന്ന കരുണാകരന് ഒരു പിടിവള്ളി കിട്ടിയെന്ന് കരുതിയാല്‍ മതി.

വഴിയേ പോകുന്നവര്‍ക്കെല്ലാം പന്തു തട്ടാനുള്ള പാര്‍ട്ടിയല്ല മുസ്ലീംലീഗെന്നാണ് കരുണാകരന്‍ പറയുന്നത്. പറഞ്ഞ വേദി ലീഗ് സൗഹൃദ സംഘടനയുടേതാണെന്ന് കൂടി അറിയുമ്പോള്‍ രസമേറുന്നു. സി.എച്ച്. മുഹമ്മദ്കോയ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സി.എച്ച്. മുഖ്യമന്ത്രി പദമേറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കരുണാകരന്റെ ഈ പ്രതികരണം. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ എന്നും ലീഗിനോടൊപ്പം ഉണ്ടാവും. ഇതിനായി ചില ചെറിയ കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

ലീഗിനോടുള്ള പ്രീയം കാണിയ്ക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയോടുള്ള തന്റെ അസ്വാരസ്യം വ്യക്തമാക്കാന്‍ കരുണാകരന്‍ മറന്നില്ല. ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കൂട്ടായ ശ്രമം നടക്കുന്നില്ല. കുറേ നാളുകളായി താന്‍ ഒന്നും പറയാത്തത് പറയാന്‍ ഇല്ലാഞ്ഞിട്ടല്ല. ഭരിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണല്ലോ പരാതി. ആന്റണിയോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഫലമുണ്ടായില്ല. അന്നത്തെ തെറ്റുകളുടെ ഫലം എല്ലാവരും ഒന്നിച്ചാണ് അനുഭവിച്ചത്. അതു തിരുത്താന്‍ ഇപ്പോഴും ശ്രമം നടക്കുന്നില്ലെന്നതിന് തെളിവാണ് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണം. ഒളിഞ്ഞും കരുണാകരന്‍ ലീഗ് നേതാക്കളെ തന്റെ വാക്കുകളിലൂടെ പ്രീണിപ്പിച്ചു.

സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.സി. ജോസ് പറയുന്നത്. അത് കേട്ടപ്പോള്‍ സുധീരന്‍ ചിരിച്ചു. സുധീരന്‍ പറയുന്നതാണ് ശരി. തന്റെ മന്ത്രിസഭയെ 1995 ല്‍ താഴെയിറക്കാന്‍ നിയമസഭയില്‍ വോട്ടുചെയ്തവര്‍ക്കെതിരെപ്പോലും ഒരു ചുക്കും ചെയ്യാത്ത നേതൃത്വമാണ് ഇവിടെയുള്ളത്. കഴിഞ്ഞതെല്ലാം മറക്കാന്‍ സാധിക്കുമോ എന്നറിയില്ല. പൊറുക്കാന്‍ നോക്കാം-കരുണാകരന്‍ പറഞ്ഞു.

ലീഗിന്റെ ഓഫീസ് അടിച്ചുപൊളിച്ച് ആ പാര്‍ട്ടിയുടെ ശക്തി ദുര്‍ബലമാക്കാമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. കേരളത്തില്‍ മതേതരത്വം കാക്കുന്നതില്‍ ലീഗിന്റെ സംഭാവന വലുതാണ്. വിമര്‍ശിക്കുന്നവര്‍ പഴയതൊന്നും മറക്കരുത്.

പോലീസ് സ്റേഷനില്‍ ഭയമില്ലാതെ ചെല്ലാന്‍ ഇപ്പോഴും സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. സാഹചര്യം നമ്മളാണോ ഉണ്ടാക്കിക്കൊടുക്കേണ്ടത്? ചെയ്തതിനൊക്കെ അനുഭവിക്കാതെ പോകുമെന്ന് ആരും കരുതേണ്ട. താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍താന്‍ അനുഭവിച്ചീടുകെന്നേ വരൂ- കരുണാകരന്‍ പറഞ്ഞു.

നാലകത്ത് സൂപ്പി എം.എല്‍.എ. അധ്യക്ഷനായിരുന്നു. മന്ത്രി ഡോ. എം.കെ. മുനീര്‍, ഡോ. പൂവച്ചല്‍ എന്‍. അലിയാരുകുഞ്ഞ്, ടി.എ. അബ്ദുള്‍ വഹാബ്, പി. നസീര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X