കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: പെണ്‍കുട്ടിയുടെ ഓപ്പറേഷന്‍ നടന്നില്ല

  • By Staff
Google Oneindia Malayalam News

കോട്ടയം: പീഡനത്തിനിരയായ കിളിരൂരിലെ പെണ്‍കുട്ടിയെ ഒക്ടോബര്‍ 31 ഞായറാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രീയ നടത്താനായി തീയറ്ററിലേയ്ക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനാല്‍ അത് നടന്നില്ല. കുട്ടിയുടെ വായില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതിനാലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രീയ വേണ്ടെന്ന് വച്ചത്.

നില മെച്ചപ്പെട്ടാല്‍ മാത്രം ശസ്ത്രക്രീയ നടത്താമെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വന്‍ പോലിസ് സംഘമെത്തിയാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ യാതൊന്നും ഒരുക്കിയിരുന്നില്ല.

പെണ്‍കുട്ടിയുടെ കുഞ്ഞ് അവശനിലയിലായെങ്കിലും ചികിത്സയ്ക്ക് യാതൊരു സൗകര്യവും ചെയ്തിട്ടില്ല. കുട്ടികളുടെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. വൈകുന്നേരത്തോടെ കിളിരൂരില്‍നിന്നെത്തിയ നാട്ടുകാര്‍ ആശുപത്രി അധികൃതരുമായി ഇക്കാര്യത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം എത്തി.

ഞായറാഴ്ച ഓഫീസ് അവധിയായതിനാല്‍ പ്രത്യേക മുറി അനുവദിക്കാന്‍ നിവൃത്തിയില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്. 17-ാം വാര്‍ഡിനു സമീപമുള്ള ഒരു മുറി കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X