കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാറ കൊച്ചിയില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: സഹാറ ഗ്രൂപ്പ് കാക്കനാട് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നു. അന്തേവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാവുന്ന തരത്തിലായിരിക്കും ടൗണ്‍ഷിപ്പിന് രൂപം നല്‍കുന്നത്.

മുംബൈയിലെ അമ്പി വാലി ലേക്ക് സിറ്റിക്ക് സമാനമായ ടൗണ്‍ഷിപ്പാണ് സഹാറ ഇന്ത്യ കമ്മേഴ്സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മിക്കുന്നത്. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊവിഷണല്‍ സ്റോറുകള്‍, പാര്‍ക്ക്, തപാല്‍ ഓഫീസ്, ഹെല്‍ത്ത് ക്ലബ്ബ്, മലിനീകരണ സംസ്കരണ സംവിധാനം, വൈദ്യുതി വിതരണം, ടെലിഫോണ്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ടൗണ്‍ഷിപ്പില്‍ താമസിക്കുന്നവര്‍ക്ക് കമ്പനി നല്‍കും.

കാക്കനാടിന് സമീപം തുതിയൂരില്‍ 100-125 ഏക്കറിലാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ശ്രീ ആദിശങ്കര ഡെലപ്പേഴ്സിനെയാണ് ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 15 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.

ഉയര്‍ന്ന വരുമാനക്കാരായ ആളുകളെ മാത്രമല്ല മധ്യവര്‍ഗത്തില്‍ പെടുന്നവരെയും ഉദ്ദേശിച്ചാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതെന്ന് സഹാറ അധികൃതര്‍ വ്യക്തമാക്കി. കൊച്ചിയിലെ ശരാശരി മധ്യവര്‍ഗ കുടുംബത്തിന്റെ വരുമാനം കണക്കിലെടുത്താണ് പദ്ധതിക്ക് രൂപകല്പന നല്‍കുന്നത്.

ടൗണ്‍ഷിപ്പിലെ വില്ലകളുടെ ചെലവ് അഞ്ച് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരും. ഭൂമി ഏറ്റെടുത്തതിന് ശേഷമേ പദ്ധതിക്ക് രൂപം നല്‍കുകയുള്ളൂ. അന്തേവാസികള്‍ക്ക് സൗജന്യമായി വൈദ്യുതിയും പാചകവാതക കണക്ഷനും നല്‍കുന്നുവെന്നതാണ് ടൗണ്‍ഷിപ്പിന്റെ പ്രധാന പ്രത്യേകത. കമ്പനി നല്‍കുന്ന സൗകര്യങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജോ മറ്റ് ചാര്‍ജുകളോ ഈടാക്കില്ല.

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷം പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. എല്ലാ വില്ലകളും ചിത്രപ്പുഴക്ക് അഭിമുഖമായിട്ടായിരിക്കും നിര്‍മിക്കുന്നത്.

അതിനിടെ ചില റിയല്‍ എസ്റേറ്റ് ഏജന്റുമാര്‍ തുതിയൂരിലെ ഭൂമിയുടെ വില ഉയര്‍ത്താനായി ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X