കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ: ബോധവല്‍ക്കരണം വേണം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന ഘടകങ്ങളെന്തെന്നു കണ്ടുപിടിക്കാന്‍ ഗവണ്‍മെന്റും മനുഷ്യാവകാശപ്രവര്‍ത്തകരും ശ്രമിക്കണമെന്ന് മാനസിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നിംഹാന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആത്മഹത്യക്കു സഹായിക്കുന്ന കീടനാശിനികള്‍, മരുന്നുകള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കാത്ത നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് നിംഹാന്‍സ് പ്രൊഫസറായ മോഹന്‍ ഐസക് ആവശ്യപ്പെട്ടു.രാജ്യത്ത് ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 11.5 എന്നിരിക്കെ പോണ്ടിച്ചേരി, കേരളം തുടങ്ങിയവിടങ്ങളില്‍ ഇത് 33 ആണ്.

15നും 29 വയസിനുമിടയിലുള്ളവരിലാണ് ആത്മഹത്യാപ്രവണത കൂടുതലും കണ്ടു വരുന്നത്.പ്രശസ്തരായവരുടെ ആത്മഹത്യാ നിരക്കും താരമതമ്യേന കൂടുതലാണ്. യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇവര്‍ തയ്യാറാകാത്തതാണ് ഇതിനു കാരണം.

ചര്‍ച്ചകളിലൂടെയും മറ്റും സാമൂഹ്യാവബോധമുണര്‍ത്തുക വഴി ആത്മഹത്യാതോത് കുറയ്ക്കാവുന്നതാണ്.ആത്മഹത്യാപ്രവണതയുള്ളവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സഹായിക്കുന്ന സഹായിയെന്ന സംഘടനക്ക് നിംഹാന്‍സ് ആവശ്യമായ പിന്തുണ നല്‍കിവരുന്നുണ്ട്.

ദിവസവും ഈ സംഘടനയിലേക്കു വരുന്ന 1000ലധികം ഫോണ്‍കോളുകളില്‍ കൂടുതലും ചെറുപ്പക്കാരുടേതാണെന്ന് സഹായിയിലംഗമായി ലതാ ജേക്കബ്ബ് പറഞ്ഞു.

പരിശീലനം സിദ്ധിച്ച 32ളം വോളണ്ടിയര്‍മാര്‍ ഈ ജീവകാരുണ്യസംഘടനയിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X