കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: മരണം അണുബാധ മൂലം

  • By Staff
Google Oneindia Malayalam News

ചങ്ങനാശ്ശേരി: കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ശാരിയുടെ മരണം സെപ്റ്റിസീമിയ മൂലമെന്ന് പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നവംബര്‍ 13ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് ശാരി മരിച്ചത്.

സെപ്റ്റിസീമിയ മൂലമാണ് രക്തത്തില്‍ അണുബാധയുണ്ടാകുകയും ഇത് ശരീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്തത്. ഇവ കരളിനെയും ബാധിച്ചു. ശരീരം മുഴുവന്‍ പടര്‍ന്ന ഈ അണുബാധയാണ് ശാരിക്ക് മഞ്ഞപ്പിത്തമുണ്ടാകാനും കാരണം.

ആന്തരികാവയവങ്ങള്‍ ലബോറട്ടറിയില്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചെങ്കിലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു.

ആദ്യം വയറിനകത്താകാം അണുബാധയുണ്ടായതെന്നും കരുതുന്നു. ത്വക് ഉള്‍പ്പടെ എല്ലാ അവയവങ്ങളെയും അണുബാധ ദുര്‍ബലമാക്കി. എല്ലാ അവയവങ്ങളും ഇങ്ങനെ പ്രവര്‍ത്തനരഹിതമായത് മരണത്തിന് കാരണമായി.

പോസ്റുമോര്‍ട്ടം സമയത്ത് വയറിനുള്ളിലും ശ്വാസകോശങ്ങളിലും അഴുക്കുനിറഞ്ഞ ദ്രാവകവും പഴുപ്പും കട്ടി പിടിച്ചിരുന്നു. വയറിനകത്ത് മുറിവുണങ്ങിയ പാടുമുണ്ടായിരുന്നു. കിഡ്നികള്‍ക്ക് വീക്കമുണ്ടായിരുന്നതുകൊണ്ട് ശരീരമാകെ നീരുവന്നു വീര്‍ത്ത നിലയിലായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഗിരീഷ്, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. എസ്. ശിവസുതന്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. വി. ബാബു എന്നിവരടങ്ങിയ സംഘമാണ് പോസ്റുമോര്‍ട്ടം നടത്തിയത്.

വയറിനുള്ളില്‍ അണുബാധയുണ്ടായത് പ്രസവത്തോടുകൂടിയാകാമെന്നും സെപ്റ്റിസീമിയ ബാധിച്ചാല്‍ മരണസാധ്യത വളരെക്കൂടുതലാണെന്നും വിദഗ്ധഡോക്ടര്‍മാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X