കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ എണ്ണയ്ക്കായി കുഴിക്കല്‍ തുടരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: എണ്ണ കണ്ടെത്തുന്നതിനായി എണ്ണ പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) കൊച്ചിയില്‍ കടലില്‍ കുഴിക്കുന്നത് തുടരുന്നു. 3700 മീറ്റര്‍ കുഴിച്ചെങ്കിലും ഇതുവരെ ഇവിടെ എണ്ണ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുനമ്പം-കൊടുങ്ങല്ലൂര്‍ തീരത്തുനിന്ന് 60 കിലോമീറ്റര്‍ മാറിയാണ് അത്യാധുനിക ഉപകരണമായ ബെല്‍ഫോര്‍ഡ് ഡോള്‍ഫിന്‍ റിഗ് ഉപയോഗിച്ച് കടലില്‍ കുഴിക്കുന്നത്. ഇതുവരെ എണ്ണ കണ്ടെത്താനായിട്ടില്ലെങ്കിലും 300 മീറ്റര്‍ കൂടി കുഴിച്ചുനോക്കാനാണ് ഒഎന്‍ജിസിയുടെ തീരുമാനം.

ഈ പ്രദേശത്തു നിന്നുമുള്ള മണ്ണില്‍ ഹൈഡ്രോകാര്‍ബണിന്റെ അംശമുള്ളതായി നേരത്തെ രാസപരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുവരെ എണ്ണസമ്പത്തുള്ളതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

ജൈവ-രാസ സര്‍വെകളും ഭൂമിശാസ്ത്ര പഠനങ്ങളും ഈ പ്രദേശത്ത് എണ്ണയുടെ സാന്നിധ്യമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്. ഏതായാലും വലിയ അളവില്‍ എണ്ണസമ്പത്ത് ഇവിടെയുണ്ടാവാന്‍ ഇടയില്ലെന്നാണ് ഒഎന്‍ജിസിയുടെ നിഗമനം. ചെറിയ അളവില്‍ എണ്ണസമ്പത്ത് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കുഴിക്കല്‍ തുടരുന്നത്.

മറ്റൊരു കിണര്‍ കൂടി കുഴിച്ചുനോക്കുന്നതിനെ പറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ കുഴിക്കുന്ന കിണറില്‍ എണ്ണ കണ്ടെത്തുകയാണെങ്കില്‍ മാത്രമേ കൂടുതല്‍ കിണറുകള്‍ കുഴിക്കുകയുള്ളൂവെന്ന് ഒഎന്‍ജിസി അധികൃതര്‍ അറിയിച്ചു.

സാഗര്‍ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് എണ്ണസമ്പത്ത് കണ്ടെത്തുന്നതിനായി കുഴിക്കല്‍ നടത്തുന്നത്. ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ കൊച്ചിയില്‍ സമുദ്രമധന്‍ എന്ന പദ്ധതിയുടെ കീഴില്‍ മറ്റൊരു ജൈവ-രാസ പരിശോധന നടത്തുന്നുണ്ട്. എണ്ണസമ്പത്ത് ഉടന്‍ കണ്ടെത്താനായില്ലെങ്കിലും കേരളത്തില്‍ സര്‍വേകള്‍ തുടരാനാണ് ഒഎന്‍ജിസിയുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X