കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദനം മുറിക്കാന്‍ അനുമതി നല്‍കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പട്ടയമുള്ള ഭൂമിയില്‍ വച്ചു പിടിപ്പിക്കുന്ന ചന്ദനമുള്‍പ്പെടെയുള്ള മരങ്ങള്‍ മുറിക്കാന്‍ അവകാശം ലഭിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്ന് വനംമന്ത്രി കെ. പി. വിശ്വനാഥന്‍ പറഞ്ഞു.

തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നത് പരിഗണനയിലാണ്.

സാമൂഹിക വനവികസന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷം ഏക്കറില്‍ വനംവച്ചുപിടിപ്പിക്കും. ആലപ്പുഴയില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 400 കോടി രൂപയുടേതാണ് ഈ പദ്ധതി. 10 കോടി തൈകള്‍ വച്ചുപിടിപ്പിക്കും. ഗാന്ധിജിയുടെ പേരില്‍ ഈ സ്ഥലത്തെ ഒരു സ്മൃതിവനമായി പ്രഖ്യാപിക്കും.

300 ആദിവാസികള്‍ക്ക് പുതുതായി തൊഴില്‍ നല്‍കിയിട്ടുണ്ട്. വനം വകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തും. ശബരിമല വികസനത്തിന് 75 ഹെക്ടര്‍ സ്ഥലം ഉപയോഗിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അനുമതി തേടും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്ന പരിപാടി വ്യാപകമാക്കും. കഞ്ചാവ് കൃഷി തടയാന്‍ നടപടിയെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X