കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വില്ലേജുകള്‍ നിയമനടപടി വിമുക്തം

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: ജില്ലയിലെ മീഞ്ച പഞ്ചായത്തിലെ കലിയൂര്‍, കൊളിയൂര്‍, മീഞ്ച, തലക്കാല വില്ലേജുകള്‍ നിയമനടപടി വിമുക്ത പ്രദേശങ്ങളായി സുപ്രിം കോടതി ജഡ്ജി എന്‍. സന്തോഷ് ഹെഗ്ഡെ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇതാദ്യമായാണ് നാല് വില്ലേജുകള്‍ ഒരുമിച്ച് നിയമനടപടി വിമുക്ത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെടുന്നത്.

നീതി നടപ്പിലാക്കുന്നതിനുള്ള സമാന്തര സംവിധാനത്തെ കോടതി അംഗീകരിക്കുന്നുവെന്നും ഇതിലൂടെ രാജ്യത്തെ ഗ്രാമങ്ങളെ നിയമനടപടി വിമുക്ത പ്രദേശങ്ങളായി പ്രഖ്യാപിക്കാവുന്നതാണെന്നും ജസ്റിസ് ഹെഗ്ഡെ പറഞ്ഞു. സര്‍ക്കാരിതര സംഘടനകളും ഗ്രാമപഞ്ചായത്തുകളും സാമൂഹ്യ പ്രവര്‍ത്തകരും നിയമ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും നീതിന്യായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും മുന്നോട്ടുവരണം.

രാജ്യത്തെ 76 ശതമാനം ജനങ്ങളും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും നിയമകാര്യങ്ങളില്‍ നിരക്ഷരരാണ്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍ നീതിന്യായവ്യവസ്ഥ നടപ്പിലാക്കപ്പെടുന്നതിന് സമാന്തര സംവിധാനം കൊണ്ടുവരേണ്ടതുണ്ട്.

വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍, സ്ത്രീധന പ്രശ്നം, വിവാഹമോചനം തുടങ്ങിയ പ്രശ്നങ്ങള്‍ ഗ്രാമതലത്തില്‍ തന്നെ പരിഹരിക്കാവുന്നതാണ്. ഇതിനായി ഗ്രാമങ്ങളില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപീകരിക്കണം.

1990ല്‍ കോടതികളില്‍ 10,000 കേസുകളിന്മേല്‍ വിധിയുണ്ടായി. ഇപ്പോള്‍ കേസുകളുടെ എണ്ണം 20,000 ആയി ഉയര്‍ന്നു. പക്ഷേ കേസുകള്‍ കൂടുന്നതനുസരിച്ച് കോടതികളുടെയോ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയോ എണ്ണം കൂടുന്നില്ല. കേസുകളില്‍ വിധിയുണ്ടാവുന്നത് വൈകാനുള്ള ഒരു കാരണം ഇതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X