കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജലോട്ടറി: വി.എസ് സുപ്രീംകോടതിയില്‍

  • By Staff
Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്വകാര്യ ഏജന്‍സികള്‍ കേരളത്തില്‍നടത്തുന്ന വ്യാജ ലോട്ടറി കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേന്ദ്ര ലോട്ടറി നിയമത്തിലെ ഏഴ്,നാല്(എച്ച്)വകുപ്പുകള്‍ ലംഘിച്ചും സംസ്ഥാന സര്‍ക്കാരിന്‍െറ ഒത്താശയോടും കൂടി നടത്തുന്ന ലോട്ടറിയിലൂടെ കേരളത്തില്‍ നിരവധിയാളുകള്‍ വഞ്ചിക്കപ്പെടുകയാണെന്ന് അഡ്വ.പി.വി.ദിനേശ് മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിയമപ്രകാരം ആഴ്ചയില്‍ഒരു നറുക്കെടുപ്പ് മാത്രമേ പാടുള്ളുവെങ്കിലും ദിവസം തോറും കേരളത്തില്‍ 80 മുതല്‍ 150 വരെ നറുക്കെടുപ്പുകള്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ ഇത് കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുകയാണ്.

അനധികൃത ലോട്ടറി നടത്തിപ്പുകാരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയെപ്പറ്റി മാധ്യമങ്ങളില്‍വന്ന വിവരങ്ങള്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര നിയമത്തിലെ നാലാം വകുപ്പ് ലംഘിച്ചാല്‍ ടിക്കറ്റുകളും കമ്പ്യൂട്ടറുകളും കണ്ടുകെട്ടാമെന്നും വില്‍പനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസിന് നടപടികളെടുക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയിന്‍മേല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന അപ്പീലില്‍ ഉണ്ടായ സ്റേ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ വ്യാജ ലോട്ടറികള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവച്ചത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ലോട്ടറി നടത്തിപ്പുകാരുടെ അപ്പീല്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍നിന്ന് മറച്ചുവെക്കാന്‍സംസ്ഥാന സര്‍ക്കാരും ലോട്ടറി നടത്തിപ്പുകാരും ഒത്തുകളിച്ചതായി ഹര്‍ജിയില്‍ പറഞ്ഞു.

അന്യസംസ്ഥാന ഭാഗ്യക്കുറി നടത്തിപ്പുകാരുടെ നിയമലംഘനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഭാഗ്യക്കുറി വകുപ്പ് മുന്‍ ഡയറക്ടര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനം സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കാതിരുന്നത് ബോധപൂര്‍വമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ ലോട്ടറിക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത ഈ ഡയറക്ടറെ ഗവണ്‍മെന്റ് മാറ്റുകയും ഹൈക്കോടതിയില്‍ കേസ് നടത്തിവന്ന സര്‍ക്കാര്‍ അഭിഭാഷകനെ പിരിച്ചുവിടുകയും ചെയ്തു.

നികുതിയിനത്തില്‍ ലോട്ടറി വില്‍പനക്കാര്‍ സര്‍ക്കാറിന് നല്‍കേണ്ട 5000 കോടിയിലധികം വരുന്ന തുക പിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും വ്യാജ ലോട്ടറി ടിക്കറ്റുകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പോലീസ് നിര്‍ത്തിവെച്ചതും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X