കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് നികുതിയില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരെ കാര്‍ഷികാദായ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. . അഞ്ഞൂറ് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് കോമ്പൗണ്ടിംഗ് സമ്പ്രദായം സ്വീകരിക്കാം. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി കമ്മീഷനെ വയ്ക്കും. വാറ്റ് നിയമം നടപ്പാക്കുമ്പോള്‍ ജീവന്‍രക്ഷാമരുന്നുകള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍, മെഴുകുതിരി, പുകയില്ലാത്ത അടുപ്പ് എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കും. കാഴിക്കോട്, കൊച്ചി പട്ടണങ്ങളുടെ വികസനത്തിനായി രണ്ടുകോടി രൂപവീതം ചെലവാക്കുംകല്യാണമണ്ഡപങ്ങള്‍ക്കും ആഡിറ്റോറിയങ്ങള്‍ക്കും ആഡംബര നികുതി ചുമത്തുന്നതിനുള്ള വാടക പരിധി, മൂവായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കി. എം.എല്‍.എ.മാരുടെ പ്രാദേശിക വികസനഫണ്ട് 60 ലക്ഷത്തില്‍നിന്ന് 75 ലക്ഷമാക്കി.

ജീവനക്കാര്‍ക്ക് നാലുശതമാനം ഡി.എ. നല്‍കാന്‍ ആന്റണി സര്‍ക്കാരാണ് ഉത്തരവിട്ടത്. ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള രണ്ട് ഗഡു ഡി.എ. സാമ്പത്തികബുദ്ധിമുട്ടുണ്ടായാലും അടുത്ത സാമ്പത്തികവര്‍ഷം നല്‍കും.

ലോട്ടറി വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കണക്ക് ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. രജിസ്റര്‍ ചെയ്ത 34,957 ഏജന്റുമാരില്‍ 1292 പേരാണ് ലൈസന്‍സ് പുതുക്കിയത്. ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വിസമ്മതിക്കുന്ന കള്ളുഷാപ്പുകളില്‍, ജില്ലയില്‍ ഓരോന്നിന്റെ വീതം ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

മലയോര തീരദേശവികസന അതോറിട്ടികള്‍ക്ക് രണ്ടുകോടി വീതവും വര്‍ക്കല വികസന അതോറിട്ടിക്ക് 50 ലക്ഷവും നല്‍കും. കൊച്ചി സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസനത്തിന് ഒരുകോടി നീക്കിവയ്ക്കും. റബര്‍ വ്യാപാരികള്‍ക്ക് സ്റോക്കിന്‍മേല്‍ നികുതി വ്യത്യാസംമൂലം ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ തിരിച്ച് നല്‍കുമെന്നും വക്കം പറഞ്ഞു.

കുടുംബശ്രീ വഴി ഈ സര്‍ക്കാര്‍ 2,17,319 പേര്‍ക്ക് തൊഴില്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X