കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദനമര സംരക്ഷണത്തിനായി സമഗ്രപദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മറയൂരിലെ ചന്ദനക്കാടുകള്‍ സംരക്ഷിക്കാന്‍ ജനപങ്കാളിത്തത്തോടെയുള്ള സമഗ്ര പദ്ധതി ആവിഷ്കരിച്ചതായി വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ചന്ദനസംരക്ഷണത്തിനായി മറയൂരില്‍ പ്രത്യേക ഫോറസ്റ് ഡിവിഷന്‍ തുടങ്ങും. പുതുതായി മൂന്ന് ഫോറസ്റ് സ്റേഷനുകളും സ്ഥാപിക്കും. വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് ആയുധങ്ങളും അവ ഉപയോഗിക്കാനുള്ള അവകാശവും നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. മറയൂരിലെ ചന്ദന കാടുകളെ വേലികെട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന പങ്കാളിത്തത്തോടെ മറയൂര്‍ കാടുകള്‍ സംരക്ഷിക്കും. 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചന്ദന കാടുകള്‍ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്. കാട്ടിലേക്ക് ഇപ്പോള്‍ ആര്‍ക്കും പ്രവേശിക്കാം. അതിനാല്‍ വേലികെട്ടി പ്രദേശത്തെ സംരക്ഷിക്കണമെന്നാണ് താന്‍ മറയൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ളവര്‍ പ്രധാനമായും ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ചന്ദനക്കാടുകളെ സംരക്ഷിക്കുന്നതിന് നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തും. മറയൂര്‍ വനത്തിനുള്ളിലുള്ള10 ആദിവാസി കുടംബങ്ങളെ പുനരധിവസിപ്പിക്കും. ഇത് അവരുടെ പൂര്‍ണസമ്മതത്തോടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 400 കോടി രൂപ വിലമതിക്കുന്ന ചന്ദന മരങ്ങളുള്ള മറയൂര്‍ കാട്ടില്‍ അത്യാധുനിക സംവിധാനങ്ങള്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മറയൂരിലെ വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് നേരെ ചന്ദന മാഫിയ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചന്ദനമര സംരക്ഷണത്തിനായുള്ള സമഗ്രപദ്ധതി .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X