കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാറില്‍ പൊലീസുകാര്‍ക്കു നേരെ കല്ലേറ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് വിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന പൂവാറില്‍ ഫെബ്രവരി 28 തിങ്കളാഴ്ച രാവിലെ പൊലീസുകാര്‍ക്കു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ അഞ്ചുപൊലീസുകാര്‍ക്കു പരിക്കേറ്റു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ പാളയം ഇമാമിനെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടപ്പോഴാണ് കല്ലേറുണ്ടായത്.

ഫെബ്രവരി 26 ശനിയാഴ്ച വൈകിട്ട് ഇരു വിഭാഗങ്ങളിലെ ചിലര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഈ ഭാഗത്തുള്ള 100ളം വീടുകള്‍ കത്തിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ഏറ്റമുട്ടലില്‍ ഒരു പൊലീസ് കോണ്‍സ്റബിളടക്കം ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ഒരു യുവാവിനെ മറു വിഭാഗത്തില്‍പ്പെട്ട ചിലര്‍ പിടികൂടി പൊലീസില്‍ ഏല്പിക്കാന്‍ ശ്രമിച്ചതാണ് തീവയ്പില്‍ കലാശിച്ചത്. എന്നാല്‍ മോഷണ ശ്രമമല്ല, ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് യുവാവിനെ പിടികൂടിയതെന്നും പറയപ്പെടുന്നു.

ഫെബ്രവരി 27 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രശ്നത്തെച്ചൊല്ലി സംഘട്ടനമുണ്ടായപ്പോള്‍ ഇരുവിഭാഗങ്ങളും നാടന്‍ ബോംബുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ചപ്പോഴാണ് വീടുകള്‍ക്ക് തീ പിടിച്ചത്. ഗോതമ്പ് റോഡിന് സമീപത്ത് ഇഎംഎസ് കോളനിയില്‍ലെ വീടുകള്‍ക്കാണ് ആദ്യം തീവച്ചത്. അടുത്തത്തടുത്ത് സ്ഥിതി ചെയ്യുന്ന മറ്റ് കുടിലുകളിലേക്കും തീ പടര്‍ന്നു. വീടുകള്‍ കത്തിച്ചതിന് പകരം എതിര്‍വിഭാഗം മത്സ്യബന്ധനോപാധികള്‍ക്ക് തീ വച്ചു.

സംഭവസ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഫെബ്രവരി 28 തിങ്കളാഴ്ച ഇവിടെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൂവാറില്‍ വന്‍ പൊലീസ് സന്നാഹത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വിഴിഞ്ഞം, പൊഴിയൂര്‍ മേഖലകളിലേക്കും സംഘര്‍ഷം വ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ ഇവിടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തീപിടുത്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് പൂവാര്‍ എല്‍പി സ്കൂളില്‍ പുനരധിവാസസൗകര്യം ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X