കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഭരണപരിഷ്കരണകമ്മീഷന്‍ രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പൊതുഭരണരംഗം പരിഷ്കരിക്കാനായി രണ്ടാം ഭരണപരിഷ്കരണ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ചെയര്‍പേഴ്സണും മെമ്പര്‍ സെക്രട്ടറിയും നാലു അംഗങ്ങളുമടങ്ങിയതായിരിക്കും പുതിയ കമ്മീഷന്‍. ഒരു വര്‍ഷത്തിനകം ഭരണപരിഷ്കരണത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തും. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടുകോടി വകയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സംഘടനാപരമായ രൂപം, സംസ്ഥാനഭരണസംവിധാനം, ധനമാനേജ്മെന്റ്, പഞ്ചായത്തീരാജ്, ഇ ഭരണം തുടങ്ങിയ രംഗങ്ങളില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ കമ്മീഷന്‍ നിര്‍ദേശിക്കും. ജില്ലാതലഭരണം, പേഴ്സണല്‍ അഡ്മിനിസ്ട്രേഷന്‍, ദുരന്തമാനേജ്മെന്റ് എന്നിവയും കമ്മീഷന്‍ പരിധിയില്‍ വരും. കമ്മീഷന്റെ പഠനവിഷയങ്ങളും പ്രവര്‍ത്തനപരിധിയും മന്ത്രിസഭാ ഉപസമിതി നിശ്ചയിക്കും.

1966ല്‍ അന്തരിച്ച മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ കാലത്താണ് ആദ്യത്തെ ഭരണപരിഷ്കരണ കമ്മീഷന്‍ രൂപീകരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X