കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്നപരിഹാരത്തിന് ത്രിതല ഫോര്‍മുല

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നപരിഹാരത്തിനായി പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒരു ത്രിതല ഫോര്‍മുല മുന്നോട്ടു വച്ചു. പാക് വാര്‍ത്താലേഖകരോട് ദില്ലിയില്‍ വച്ചു സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

കശ്മീര്‍ പ്രശ്നം വളരെ സങ്കീര്‍ണമായ ഒന്നാണെന്നും ഇന്ത്യാ-പാക്-കശ്മീര്‍ സര്‍ക്കാരുകള്‍ അന്യോന്യം ചര്‍ച്ച നടത്തിയതുകൊണ്ട് ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമുണ്ടാകില്ലെന്നും അദ്ദഹം പറഞ്ഞു. ഈ മൂന്നു സ്ഥലങ്ങളിലേയും നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കണം. കശ്മീരിലെ ജനങ്ങളുടെ താല്‍പര്യത്തിന് തീര്‍ച്ചയായും മുന്‍ഗണന കൊടുക്കണം.

ആദ്യഘട്ടത്തില്‍ ഇക്കാര്യത്തില്‍ കശ്മീര്‍ ജനതയുടെ അഭിപ്രായമെന്തെന്നറിയണം. രണ്ടാംഘട്ടത്തില്‍ ചര്‍ച്ചകളിലൂടെയും അഭിപ്രായസര്‍വെകളിലൂടെയും അഭിപ്രായസമന്വയമുണ്ടാക്കി ഒരു തീരുമാനമെടുക്കണം. മൂന്നാംഘട്ടത്തില്‍ ഈ തീരുമാനം പ്രാവര്‍ത്തികമാക്കണം.

കശ്മീര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നത് തന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ആത്മാര്‍ത്ഥമായ ആഗ്രഹമാണെന്നും ഇക്കാര്യത്തില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഷറഫ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X