കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിഡിസി കേരളത്തിന് 109 കോടി നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 2004-05 വര്‍ഷം കേരളത്തിന് ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി) 109 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയതായി എന്‍സിഡിസി റീജിയണല്‍ ഡയറക്ടര്‍ ബിജോയ് ജോര്‍ജ് അറിയിച്ചു.

വിവിധ സഹകരണ പദ്ധതികള്‍ക്കായി എന്‍സിഡിസി 1060 കോടി രൂപ 2004-05 വര്‍ഷം അനുവദിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 626.62 കോടിയായിരുന്നു.

കാര്‍ഷിക സംസ്കരണം, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തല്‍, ഏകീകൃത സഹകരണ വികസന പദ്ധതികള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള മത്സ്യബന്ധനം, കോഴിവളര്‍ത്തല്‍, കൈത്തറി പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ഈ പദ്ധതികള്‍ക്കു കീഴില്‍ വരുന്നത്.

2004-05 വര്‍ഷത്തില്‍ ആന്ധ്രാപ്രദേശാണ് കോര്‍പ്പറേഷനില്‍ നിന്നും ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം സ്വീകരിച്ചത്- 185 കോടി. തമിഴ്നാട് 160 കോടിയും മഹാരാഷ്ട്ര 156 കോടിയും സാമ്പത്തികസഹായമായി സ്വീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X