കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായര്‍ മഹാസമ്മേളനം ഇന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സമസ്ത കേരള നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 23 ശനിയാഴ്ച തലസ്ഥാനനഗരിയില്‍ റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.

ഉച്ചക്ക് രണ്ടരയ്ക്ക് വെള്ളയമ്പലം ജംഗ്ഷനില്‍ നിന്നാണ് റാലി ആരംഭിക്കുക. എന്‍എസ്എസിന് തുടക്കം കുറിച്ച് 1914ല്‍ 14 പേര്‍ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ചിത്രീകരിക്കുന്ന ഫ്ലോട്ട് റാലിയുടെ പ്രധാന ആകര്‍ഷണമാണ്. എന്‍എസ്എസിന്റെ നവതിയുടെ പ്രതീകമായി സുവര്‍ണ പീതവര്‍ണത്തിലുള്ള 90 പതാകകളും റാലിയില്‍ പ്രദര്‍ശിപ്പിക്കും.

മന്നത്തു പത്മനാഭന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് അവഗണനയ്ക്കെതിരെയും സാമൂഹ്യനീതിക്കായും നടത്തുന്ന പ്രകടനവും സമ്മേളനവും വിജയിപ്പിക്കാന്‍ ഓരോ നായര്‍ സമുദായാംഗങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍ പ്രസ്താവിച്ചു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ 1988ലാണ് അവസാനമായി തിരുവനന്തപുരത്ത് നായര്‍ മഹാസമ്മേളനവും റാലിയും നടന്നത്. ഇത്തവണ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട തള്ളിക്കളയണമെന്നതായിരിക്കും സമ്മേളത്തിന്റെ പ്രധാനാവശ്യം.

റാലിയോടനുബന്ധിച്ച് ജില്ലയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X