കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഉടമസ്ഥതയില്‍ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചാനലിനു പുറകെ പാര്‍ട്ടി ഉടമസ്ഥതയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകളാരംഭിക്കാനും സിപിഎം പദ്ധതിയിടുന്നു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇപ്പോള്‍ വര്‍ഗീയ, ജാതിസംഘടനകളുടെ പിടിയിലാണെന്നും ഇത്തരമൊരു അനാരോഗ്യപ്രവണത തടയാനും എല്ലാവര്‍ക്കും സാമൂഹ്യനീതി ലഭ്യമാക്കുവാനും വേണ്ടിയാണ് വിദ്യാഭ്യാസരംഗത്തേക്കു കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എം.എ ബേബി പറഞ്ഞു. ഏപ്രില്‍ 28ന് തിരുവനന്തപുരത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാനകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

മുതലാളിത്തവിഭാഗത്തിലുള്ള പണം താഴെക്കിടയിലുള്ളവര്‍ക്കിടയിലെത്തിക്കുകയെന്ന സിദ്ധാന്തത്തിന്റെ ഭാഗമായാണ് കണ്ണൂരില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയും പറശ്ശിനിക്കടവില്‍ പാര്‍ക്കും തുടങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

കേന്ദ്രത്തിന്റെ വിദേശ നിക്ഷേപനയത്തെപ്പറ്റിയും വികസനപ്രവര്‍ത്തനങ്ങളെപ്പറ്റിയും ദില്ലിയില്‍ നടന്ന പാര്‍ട്ടി ദേശീയ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ ദോഷവശമില്ലെന്നു കണ്ടാണ് കേന്ദ്രയത്തിന് സിപിഎം പിന്തുണച്ചത്.

കേരളത്തിലെയും വെസ്റ് ബംഗാളിലേയും പാര്‍ട്ടി നിലപാടുകളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വെസ്റ് ബംഗാളില്‍ ഏതു പദ്ധതിയും നടപ്പാക്കുന്നതിനു മുന്‍പുതന്നെ ഒരു ഉന്നതതല കമ്മറ്റി ഇതെക്കുറിച്ചു പരിശോധിക്കുമെന്ന് ബേബി പറഞ്ഞു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ എഡിബി ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനുള്ള അവസരം പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. ഇടതുസര്‍ക്കാരിന്റെ കാലത്ത് കൊക്കക്കോള കമ്പനിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത് സംസ്ഥാനപുരോഗതി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍ മനുഷ്യസഹജമായ പിഴവു തിരുത്താന്‍ പാര്‍ട്ടി തയ്യാറായി. അതുകൊണ്ടാണ് കോളക്കെതിരെയുള്ള സമരത്തിന് പിന്തുണ നല്‍കിയത്.

മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാനസമ്മേളനത്തില്‍ വിഭാഗീയതയുണ്ടായതായി സമ്മതിച്ച ബേബി ഇക്കാര്യത്തെക്കുറിച്ച് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന കമ്മറ്റിയുമായി ചര്‍ച്ച ചെയ്ത് ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും പറഞ്ഞു.

കെ.കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച സ്ഥിതിഗതികള്‍ തങ്ങള്‍ വീക്ഷിച്ചുവരികയാണെന്നും ഐ ഗ്രൂപ്പുമായി സഹകരിക്കുന്ന കാര്യത്തില്‍ തിരക്കുപിടിച്ച ഒരു തീരുമാനമെടുക്കുന്നില്ലെന്നും ബേബി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X