ജൂണ്‍ മൂന്നിന് രാജ്യസഭാ തിരഞ്ഞടുപ്പ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കെ. കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ജൂണ്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കും.

മെയ് 17ന് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 24 ആണ്. സൂക്ഷ്മപരിശോധന മെയ് 25ന് നടക്കും. മെയ് 27 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

കരുണാകരന്‍ രാജിവച്ചപ്പോള്‍ തന്നെ ഒഴിവുവന്ന സീറ്റിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മത്സരം തുടങ്ങിയിട്ടുണ്ട്. പി. പി. തങ്കച്ചന്‍, പി. സി. ചാക്കോ, കെ. പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്