കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: മുഖ്യമന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമെന്ന് പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മെയ് 12 വ്യാഴാഴ്ച സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒരു പ്രതിക്ക് ഒളിവില്‍ പോകാന്‍ അവസരം നല്‍കിയതെന്ന് സംശയമുണ്ട്.

കേസിലുള്‍പ്പെട്ട പല ഉന്നതരെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവരുമെന്നതു കൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. ഇക്കാര്യത്തില്‍ ആവശ്യപ്പെടാതെ തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു.

പ്രബലവിഭാഗവും ഘടകകക്ഷികളും വിട്ടുപോയതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇനി പ്രസക്തിയില്ല. സംസ്ഥാനം അഴിമതികളുടെ കൂത്തരങ്ങായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇനി തല്‍സ്ഥാനത്തു തുടരാന്‍ ധാര്‍മികമായി യാതൊരു അവകാശവും ഇല്ല. മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടണമെന്നും പിണറായി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X