കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30,000 കോടിയുടെ നിക്ഷേപമുണ്ടാവും: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 30,000 കോടിയുടെ നിക്ഷേപമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ വികസനത്തിന്റെ പ്രധാന വിരോധി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷനേതാവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.

യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടേണ്ടതുണ്ട്. ഇതിനായി അതിവേഗം ബഹുദൂരം എന്ന പരിപാടി നടപ്പിലാക്കും. വിവിധ വകുപ്പുകളിലെ ഫയലുകള്‍ തീര്‍പ്പു കല്പിക്കുന്നത് വേഗത്തിലാക്കും. 315 പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്. കേരളത്തിലെ വികസനരംഗത്ത് വഴിത്തിരാവായത് ആഗോളനിക്ഷേപകസമ്മേളനമാണ്.

യുഡിഎഫ് സര്‍ക്കാറിന്റെ അജന്‍ഡ ശരിയായ ദിശയില്‍ മുന്നോട്ടു പോകുകയാണ്. ഈ അജന്‍ഡയുമായി ശക്തമായി മുന്നോട്ടു പോകും. സമൂഹത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്കായി ആശ്രയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി. ജനസംഖ്യയില്‍ രണ്ട് ശതമാനം വരുന്ന ഏറ്റവും പാവപ്പെട്ടവര്‍ക്കായുള്ള ഈ പദ്ധതിക്ക് സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണനയാണ് നല്കുന്നത്. ക്രമസമാധാന രംഗത്ത് നാല് വര്‍ഷം കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ നേടിയ നേട്ടം അഭിമാനകരമാണ്.

സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. സ്വാശ്രയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ലാഭത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സ്വാശ്രയ കോളജുകളിലെ ഫീസ് പ്രശ്നം പരിഹരിക്കാന്‍ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രത്യേക പദ്ധതി നടപ്പിലാക്കും.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച യു ഡി എഫ് സര്‍ക്കാറിന്റെ നിലപാട് ധീരമായ കാല്‍വെയ്പ്പായിരുന്നു. വിദ്യാഭ്യാസ രംഗത്ത് കേരളം ഒട്ടേറെ പുരോഗതി നേടിയെങ്കിലും ഈ രംഗത്ത് ഇടക്കാലത്ത് സ്വീകരിച്ചിരുന്ന അപ്രായോഗിക സമീപനമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നത്. എല്ലാം സൗജന്യമായി നല്കുകയെന്ന നിലപാടായിരുന്നു അത്. ഇതിലൂടെ ഉന്നത സാങ്കേതിക രംഗത്ത് നേട്ടമില്ലാതിരിക്കുകയും സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പണം ഒഴുകുന്ന സ്ഥിതിയുമുണ്ടായി- മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X