ജൂണ്‍13 മുതല്‍ അനിശ്ചിതകാല മോട്ടോര്‍ വാഹനപണിമുടക്ക്

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: സംസ്ഥാനത്തെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ ജൂണ്‍ 13ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കും. സംസ്ഥാനമോട്ടോര്‍ വാഹനത്തൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

പണിമുടക്കില്‍ സംസ്ഥാനത്തെ ബസ്, ലോറി, ടാങ്കര്‍, പാര്‍സല്‍ സര്‍വീസ്, ടാക്സി, ഓട്ടോറിക്ഷ, ജീപ്പ്, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ പങ്കെടുക്കും.

വാഹനത്തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് കമ്മറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്