കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകതൊഴിലാളി സമരം ഒത്തുതീര്‍ന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശികയുടെ ഒരു ഗഡു അടിയന്തിരമായി വിതരണം ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതു ദിവസമായി നടന്നു വരുന്ന കര്‍ഷകത്തൊഴിലാളി സമരം ഒത്തുതീര്‍ന്നു.

മെയ് 19 വ്യാഴാഴ്ച തൊഴില്‍വകുപ്പുമന്ത്രി ബാബു ദിവാകരനുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പെന്‍ഷന്‍ കുടിശിക മുഴുവനായി കൊടുത്തുതീര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി സമരനേതാക്കളെ അറിയിച്ചു. മൂന്നുമാസത്തെ കുടിശിക ഉടന്‍ നല്‍കാമെന്നും ചര്‍ച്ചകളില്‍ മന്ത്രി അറിയിച്ചു.

ഓണത്തിന് ഒരു ഗഡു പെന്‍ഷന്‍ കൂടി നല്‍കും. വൈദ്യസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസസഹായം എന്നിവ കുടിശിക തീര്‍ത്തു നല്‍കും. വിവാഹധനസഹായത്തിന് 50000 അപേക്ഷകരാണുള്ളത്. ഇതില്‍ പകുതി അപേക്ഷകളിന്മേല്‍ ഓണത്തിനു മുന്‍പ് തീരുമാനമെടുക്കും.

കെഎസ്ടിയുവിനെ പ്രതിനിധീകരിച്ച് സി.ടി കൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍ എംഎല്‍എ,ആനാവൂര്‍ നാഗപ്പന്‍ എന്നിവരും സര്‍ക്കാരിനു വേണ്ടി തൊഴില്‍വകുപ്പു സെക്രട്ടറി ജി.രാജശേഖരന്‍, ലേബര്‍ കമ്മീഷണര്‍ എസ്.ശ്രീനിവാസന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X