കുമ്പളങ്ങി രാജ്യത്തിന് മാതൃക: വി.പി.സിംഗ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിലെ മാതൃകാ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മുഖഛായ മാറ്റുന്ന വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണെന്ന് മുന്‍പ്രധാനമന്ത്രി വി. പി. സിംഗ് അഭിപ്രായപ്പെട്ടു.

മെയ് 22 ഞായറാഴ്ച വി. പി. സിംഗ് കുമ്പളങ്ങി പഞ്ചായത്ത് സന്ദര്‍ശിച്ചു. സംസ്ഥാന ഫിഷറീസ് മന്ത്രി ഡൊമനിക് പ്രസന്റേഷനും മുന്‍ മന്ത്രി കെ. വി. തോമസും അദ്ദേഹത്തെ അനുഗമിച്ചു.

രാജ്യത്തിന്റെ വികസനം ഗ്രാമങ്ങളില്‍ നിന്നാകണമെന്നും കുമ്പളങ്ങിയിലെ മാതൃക രാജ്യത്തുടനീളം നടപ്പാക്കണമെന്നും വി. പി. സിംഗ് പറഞ്ഞു. അഭിവൃദ്ധിക്കായി ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്