പെന്‍ഷന്‍ ബില്ലിനെ എതിര്‍ക്കും: മജുംദാര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പൊതുമിനിമം പരിപാടിയിലെ ജനക്ഷേമ നയങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ യുപിഎ സര്‍ക്കാരിനോട് യാതൊരു ദാക്ഷിണ്യവും കാട്ടില്ലെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി ചിത്തബ്രത മജുംദാര്‍ പറഞ്ഞു.

പെന്‍ഷന്‍ റഗുലേറ്ററി അതോറിറ്റി ബില്‍ പാര്‍ലമെന്റിനു മുന്നില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ് 22 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ ബില്‍ സ്വീകാര്യമല്ലെന്ന് ബില്‍ പരിഗണിക്കുന്ന ധനമന്ത്രാലയത്തിന്റെ സ്റാന്റിംഗ് കമ്മിറ്റിയോട് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ പൂര്‍ണമായും പിന്‍വലിക്കുകയാണ് ഇടതുപാര്‍ട്ടികളുടെ ആവശ്യം.

തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും യുപിഎ സര്‍ക്കാരിനെ തടയുന്നതിന് ഇടതുപാര്‍ട്ടികള്‍ക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പൊതുമിനിമം പരിപാടിയിലെ ജനക്ഷേമ നയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും- മജുംദാര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്