ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാര്‍ നിയമസഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം അംഗീകരിച്ചു.

മെയ് 22 തിങ്കളാഴ്ച രാത്രിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിയന്തിര യോഗമാണ് ബീഹാര്‍ നിയമസഭ പിരിച്ചുവിടുന്നതിന് ശുപാര്‍ശ ചെയ്തത്. ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാസിംഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്.

ഇതോടെ ബീഹാറില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ വേദിയൊരുങ്ങി. നിയമസഭ പിരിച്ചുവിട്ടാല്‍ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കേണ്ടത്.

അതിനിടെ ബീഹാര്‍ നിയമസഭ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ബിജെപി അപലപിച്ചു. ഒരു സംസ്ഥാനത്തും ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ വരാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ മനോഭാവമാണ് ഈ നടപടിക്ക് പിന്നിലെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ആരോപിച്ചു.

ഞായറാഴ്ച രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തിയിലെ ഭൂരിഭാഗം എംഎല്‍എമാരും ബീഹാറില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് ജനതാദള്‍ യുനൈറ്റഡിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതോടെ പാസ്വാന്‍ തന്റെ നിലപാടില്‍ അയവ് വരുത്തുകയും ആര്‍ജെഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ജെഡി ഈ നിര്‍ദേശം തള്ളിയതോടെയാണ് കുതിരക്കച്ചവടം തടയുന്നതിന് നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ഭൂട്ടാംസിംഗ് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്