ജനാധിപത്യത്തെ കൊല ചെയ്തു: ബിജെപി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാര്‍ നിയമസ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനാധിപത്യത്തെ കൊല ചെയ്തതിന് തുല്യമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ലാലു-റാബ്റി ഭരണത്തെ ജനങ്ങള്‍ നിരാകരിച്ചതാണെന്നും എന്നാല്‍ ഇനിയുണ്ടാവുന്നത് രാഷ്ട്രപതി ഭരണമല്ലെന്നും റാബ്രിപതി ഭരണമാണെന്നും ബിജെപി വൈസ് പ്രസിഡന്റ് എം. വെങ്കയ്യനായിഡു പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് സുശില്‍കുമാര്‍ മോഡി പറഞ്ഞു. ജെഡി(യു) നേതാവ് നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ വേണ്ടിയാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും മെയ് 24 ചൊവ്വാഴ്ച ബീഹാറില്‍ ബന്ദാചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X