സിബിഎസ്ഇ 10-ാം ക്ലാസ് ഫലം രണ്ടു ഘട്ടങ്ങളിലായി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിക്കും. മെയ് 24 ചൊവ്വാഴ്ചയും മെയ് 26 വ്യാഴാഴ്ചയുമായാണ് ഫലപ്രഖ്യാപനം.

മിക്ക സംസ്ഥാനങ്ങളിലെയും ഫലം ചൊവ്വാഴ്ച തന്നെ പ്രസിദ്ധീകരിക്കും. അജ്മീര്‍, ഛത്തീസ്ഗഡ്, ചെന്നൈ മേഖലകളിലെ ഫലങ്ങള്‍ വെബ്സൈറ്റുകളില്‍ മെയ് 24 ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ ലഭ്യമാകുമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ അശോക് ഗാംഗുലി അറിയിച്ചു.

ഹരിയാന, ഛത്തീസ്ഗഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര നാഗര്‍ ഹാവേലി, ഛണ്ഡീഗഡ്, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ഗോവ, പോണ്ടിച്ചേരി, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാമന്‍, ഡിയു എന്നിവിടങ്ങള്‍ ഈ മേഖലകളില്‍ പെടും.

ദില്ലി, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തരാഞ്ചല്‍, ജാര്‍ഖണ്ഡ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയായിരിക്കും ഫലം പ്രസിദ്ധീകരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫലം മെയ് 26 വൈകീട്ട് 6 മണിയോടെ പ്രഖ്യാപിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്