സബ്സിഡികള്‍ വെട്ടിക്കുറയ്ക്കും: പ്രധാനമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനാവശ്യ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.

സബ്സിഡികള്‍ക്കായി നീക്കിവച്ച പണം തൊഴില്‍ സൃഷ്ടിക്കല്‍, നിക്ഷേപം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലേക്ക് വഴിമാറ്റി ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രവര്‍ത്തനം റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധയൂന്നുമെന്നും നിക്ഷേപവര്‍ധന കൈവരിക്കാന്‍ രാഷ്ട്ര സമ്പത്തിന്റെ പുന:ക്രമീകരണം നടത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇത്രമാത്രം സൂക്ഷ്മത പാലിച്ച മറ്റൊരു സര്‍ക്കാരില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

റോഡ്, റെയില്‍വെ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നവീകരണത്തിനായിരിക്കും ഭാവിയില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. തുല്യതയും സാമൂഹ്യനീതിയുമുള്ള സാമ്പത്തികരംഗത്തിനായി ശ്രമിക്കും- പ്രധാനമന്ത്രി പറഞ്ഞു.

ആഗോളവത്കരണത്തിലൂന്നിയ സാമ്പത്തിക പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ രൂപീകരണവുമായി മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്