കോഴിക്കോട് മെയ് 25 മുതല്‍ ബസ് പണിമുടക്ക്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ മെയ് 25 ബുധനാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.

ജില്ലയിലെ മിനി ബസ്സുകള്‍ നിരോധിക്കാനുള്ള ആര്‍ടിഒയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തില്‍ സമരം നടത്തുന്നത്.

നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും മിനി ബസ്സുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് ബസ് തൊഴിലാളി സംഘടനാ ഭാരവാഹികളായ യു.പോക്കര്‍, പി.സി.മൊയ്തീന്‍കോയ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്