മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഞ്ചാവ് റെയ്ഡ്

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി: കഞ്ചാവു കൃഷിക്കാരുടെ കേന്ദ്രമായ ഇടുക്കി ജില്ലയിലെ കമ്പക്കല്ലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.

എക്സൈസ്, ഫോറസ്റ്, പോലീസ് ഉദ്യോസസ്ഥരോടൊപ്പമാണ് മുഖ്യമന്ത്രി കമ്പക്കല്ലില്‍ സന്ദര്‍ശനം നടത്തുന്നത്. മെയ് 22 ഞായറാഴ്ച രാവിലെ മുതല്‍ എക്സൈസ്, ഫോറസ്റ്, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം കഞ്ചാവ് ചെടികള്‍ വെട്ടിനശിപ്പിച്ച് തുടങ്ങിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറയൂരില്‍ നിന്ന് കമ്പക്കല്ലിലേക്ക് യാത്രതിരിച്ചത്. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടുക്കി ജില്ലയിലെ എംഎല്‍എമാരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

കഞ്ചാവ് കൃഷി തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജനപ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആരായും. ഇത് അടുത്ത മന്ത്രിസഭാ യോഗത്തിന് മുന്നില്‍വയ്ക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്