ശബരിമല വികസനത്തിന് 12.6 ഹെക്ടര്‍ ഭൂമി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശബരിമല വികസനത്തിന് പെരിയാര്‍ കടുവാസങ്കേതത്തില്‍ പെടുന്ന 12.675 ഹെക്ടര്‍ വനഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കുന്നതിന് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി മന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

ഇക്കോ സ്മാര്‍ട്ട് സമര്‍പ്പിക്കുന്ന മാസ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും ശബരിമല വികസനം നടക്കുക. ലഭ്യമാകുന്ന വനഭുമിക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം മെയ് 24 ചൊവ്വാഴ്ച ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

നവംബര്‍ മാസത്തിന് മുന്‍പ് പമ്പ, മരക്കൂട്ടം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്