കരട് വോട്ടര്‍പട്ടിക ജൂണില്‍ പ്രസിദ്ധീകരിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പ്പട്ടിക അടുത്തമാസം ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മിഷന്‍ തീരുമാനിച്ചു.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പട്ടികയില്‍ പേരുചേര്‍ക്കാന്‍ 45 ദിവസത്തെ സമയം അനുവദിക്കും. ജൂലൈ പകുതിയോടെ അന്തിമ വോട്ടര്‍പ്പട്ടിക തയ്യാറാകും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ 2005 ജനുവരി ഒന്ന് അടിസ്ഥാനമാക്കി തയ്യാറാക്കിയ വോട്ടര്‍പ്പട്ടികയിലെ സ്വീകാര്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പ്പട്ടിക കമ്മിഷന്‍ പുതുക്കുന്നത്.

കരട് വോട്ടര്‍പ്പട്ടിക തയ്യാറാക്കാനുള്ള നടപടി കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന പുരോഗമിക്കുകയാണ്. അന്തിമ വോട്ടര്‍പ്പട്ടിക തയ്യാറായാലും നാമനിര്‍ദ്ദേശപത്രികകള്‍സമര്‍പ്പിക്കുന്ന സമയം വരെ പട്ടിക പുതുക്കാന്‍ അവസരമുണ്ടാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്