സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിച്ചെഴുതണം: വി.എസ്

  • Posted By:
Subscribe to Oneindia Malayalam

തിവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും തമ്മിലുള്ള കരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് അര്‍ഹതയില്ല. ദുബായ് ഇന്റര്‍നെറ്റ് സിറ്റി കച്ചവട താല്‍പര്യമുള്ള റിയല്‍ എസ്റേറ്റ് കമ്പനിയാണ്. അതുകൊണ്ടുതന്നെ ഐ.ടി. നയത്തില്‍ പറഞ്ഞിട്ടുള്ളതു ആനുകൂല്യങ്ങള്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് നല്‍കാന്‍ പാടില്ല. സ്മാര്‍ട്ട് സിറ്റി കരാര്‍ സര്‍ക്കാരിന് അനുകൂലമായി മാറ്റിയെഴുതണം. 33000 ജോലി വാഗ്ദാനവുമായെത്തുന്ന കമ്പനി സംസ്ഥാനത്തെ വഞ്ചിക്കില്ലെന്ന് ഉറപ്പുവരുത്താനാണിത്.

മുന്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്മാര്‍ട്ട് സിറ്റിയില്‍ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ.

70 കോടി മുടക്കി പണിത ഇന്‍ഫോപാര്‍ക്ക് ചുളുവിലയ്ക്കാണ് സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ ഒരു സെന്റ് ഭൂമി പോലും തിരിച്ചുപിടിക്കാന്‍ ഇപ്പോഴത്തെ കരാറില്‍ വ്യവസ്ഥയില്ല. ദുബായ് ഇന്റര്‍നെറ്റ് സിറ്റി ദുബായ് സര്‍ക്കാരിന്റെ സ്ഥാപനമാണെങ്കില്‍ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ പോലും ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത് ദുരൂഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് അനുകൂലമായ നിക്ഷേപത്തെ ഇടതുപക്ഷം സ്വാഗതം ചെയ്യുമെന്നും സംസ്ഥാനത്തിന്റെ ഐടിവികസനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം ഉണ്ടായത് ഇടത് മുന്നണി ഭരണകാലത്താണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്