അമര്‍നാഥ് യാത്ര: വഴിയിലെ പാലം തകര്‍ത്തു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ പാലം തീവ്രവാദികള്‍ തകര്‍ത്തു.

ശക്തമായ സ്ഫോടകവസ്തു ഉപയോഗിച്ചാണ് മെയ് 23 തിങ്കളാഴ്ച രാത്രി ചന്ദന്‍വാരിയിലെ രണ്ടാമത്തെ പാലം തകര്‍ത്തത്. അമര്‍നാഥിലേക്ക് തീര്‍ഥയാത്ര നടത്തുന്ന തീര്‍ഥാടകര്‍ വിശ്രമിക്കുന്ന സ്ഥലമാണ് ചന്ദന്‍വാരി.

എല്ലാ വര്‍ഷവും നടക്കുന്ന അമര്‍നാഥ് യാത്ര അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം തീര്‍ഥാടകര്‍ അമര്‍നാഥ് യാത്ര നടത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്